ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരുടെ സംഗീത കൂട്ടായ്മ

661
0


രാജേഷ് കടമാന്‍ചിറ


അറുപത്കഴിഞ്ഞ വാര്‍ദ്ധക്യ ജീവിതങ്ങള്‍ക്ക് ഇന്ന് നേരിടേണ്ടി വരുന്ന തീരാശാപമാണ് ഏകാന്തത. പണ്ടൊക്കെ കുടുംബങ്ങളില്‍ കൊച്ചു മക്കളുമായി കൂട്ടുകൂടി കഴിഞ്ഞിരുന്ന ഇത്തരം മുത്തശ്ശീമുത്തശ്ശന്‍ന്മാരില്‍നിന്നാണ്കുട്ടികള്‍ വൈ കാരിക ബന്ധങ്ങളുടെയും പരസ്പരബഹുമാനത്തിന്റേയും ആദ്യപാഠങ്ങള്‍ പഠിച്ചിരുന്നത്. ആംഗലേയഭാഷയില്‍ ”ജനറേഷന്‍ ഗ്യാപ്പ്” എന്ന് മ നോഹരമായി വിശേഷിപ്പിക്കുന്ന തലമുറകള്‍ തമ്മിലുള്ള അ ന്തരം ഏറിയപ്പോള്‍ ഇന്ന് ഈ പ്രായമായവരുമായുള്ള കുട്ടികളുടെ ചങ്ങാത്തം ഏറെക്കുറെ അവസാനിച്ചു. ബാല്യത്തിന്റെ ആസ്വാദനം കഴിയുംമുമ്പേ കുട്ടികള്‍ സ്‌കൂളുകളിലേക്ക് പറിച്ചുനടുകപ്പെടുകയും പഠനം കഴിഞ്ഞുള്ള ഇവരുടെ സമയം കമ്പ്യൂട്ടര്‍/ മൊബൈല്‍ ഗെയിമുകളും ടി.വി. പ്രോഗ്രാമുകളും കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ ഈ മുത്തശ്ശീമുത്തശ്ശന്മാര്‍ ഏകാന്തതയിലേക്ക് ഒതുങ്ങിപ്പോകുന്നു. ഇത് ചിലപ്പോള്‍ ഫ്‌ളാറ്റുകളിലാകാം, അല്ലെങ്കില്‍ ഒരു വലിയ ഭവനത്തിന്റെ നാല്ചുവരുകള്‍ക്കുള്ളിലാകാം. മറ്റ് ചിലര്‍ക്കാകട്ടെ ഓള്‍ഡ് ഏജ് ഹോമുകളാകാം. ഇവര്‍ അനുഭവിക്കുന്ന ഈ ഏകാന്തതക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഒരു ശാശ്വത പരിഹാരം അത്ര എളുപ്പമല്ലായെന്നിരിക്കെ കുറച്ച് പ്രായമായ ആളുകള്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ മാനസികോല്ലാസത്തിനും ആശ്വാസത്തിനുമുള്ള വഴിനല്‍കുന്ന കൗതുകകരമായ ഒരു വാര്‍ത്തയിലേക്കാണ് ”കവിമൊഴി” വായനക്കാരെ ഇപ്രാവശ്യം ക്ഷണിക്കുന്നത്.
പ്രായമായവര്‍ക്കായി കലാപഠനത്തിനായുള്ള ഒരു പഠനവേദി എന്ന വ്യത്യസ്ഥമായ ആശയത്തിന്റെ പ്രാധാന്യം കൊണ്ടാണ് കോഴിക്കോട് പുതിയറയില്‍ സഫലീകരിച്ച ഈ പദ്ധതിയുടെ വാര്‍ത്ത ഭാരതത്തിന്റെ അതിര്‍ത്തികളും കടന്ന് ഇംഗ്ലീഷ് മാധ്യമങ്ങളില്‍വരെ വാര്‍ത്തയായത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍കൗണ്‍സിലര്‍ കെ.ശ്രീകുമാറിന്റെ മനസ്സില്‍ വിരിഞ്ഞ ഈ ആശയം ഇന്ന് നിരവധി മുത്തശ്ശീ മുത്തശ്ശന്മാര്‍ക്ക് ആശ്വാസകരമാകും വിധം വളര്‍ന്ന് പ്രശസ്തമായിരിക്കുന്നു. കൗണ്‍സിലറായിരിക്കുമ്പോള്‍ റസിഡന്റ് അസോസിയേഷനുകളുടെ പരിപാടികളില്‍ പങ്കെടുക്കേണ്ടതായിവന്നിരുന്നു. മിക്കവാറും എല്ലാവേദികളിലും പ്രായമായവരുടെ കലാപ്രകടനങ്ങള്‍ ഉണ്ടാകുകയും ചെയ്യും. കൂടുതല്‍ ആളുകളും സംഗീതത്തിനോടാണ് ആഭിമുഖ്യം കാണിക്കുന്നതും. നന്നായി പാടുന്നവരായിരുന്നു എങ്കിലും സംഗീതം പഠിച്ചിട്ടുള്ളവരായിരുന്നില്ല ഇവരൊന്നും. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ശ്രീകുമാറിന്റെ മനസ്സില്‍ ഉയര്‍ന്ന ആശയം ഇവര്‍ക്ക് സംഗീതം പഠിക്കാന്‍ ഒരവസരം നല്‍കിയാല്‍ ജീവിത സായാഹ്നത്തിലെ ഏകാന്തത അകറ്റി മനസ്സിന് പ്രസരിപ്പും ഒപ്പം സംഗീതത്തിന്റെ ആത്മധൈര്യവും ലഭിക്കുമല്ലോ എന്ന കാര്യമാണ്. ഇതിനിടയില്‍ മന്ത്രി എം.കെ.മുനീറിനൊപ്പം കോഴിക്കോട് ഐ.എം.എ ഹാളില്‍ വച്ച് ഒരു യോഗത്തില്‍ ശ്രീകുമാര്‍ പങ്കെടുക്കുകയുണ്ടായി. തന്റെ മനസിലുള്ള ആശയം അദ്ദേഹം എം.കെ.മുനീറുമായി പങ്കുവച്ചു. വളരെ നല്ല ആശയമാ ണെന്നും ഉടന്‍തന്നെ ഇത് പ്രാവര്‍ത്തികമാക്കണമെന്നും പറഞ്ഞ് എം.കെ. മുനീര്‍ ശ്രീകുമാറിനെ അഭിനന്ദിക്കുകയുമുണ്ടായി. അതിനെതുടര്‍ന്ന് ആദ്യപടിയായി പാട്ടുപാടാന്‍ കഴിവുള്ള കുറച്ചുമുതിര്‍ന്നവരെ ഒരുമിച്ച് കൂട്ടാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ ശ്രമകരമായ മറ്റൊരുകാര്യം പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ സ്ഥലസൗകര്യവും പഠിപ്പിക്കാന്‍ തയ്യാറുള്ള ഒരു വ്യക്തിയെ കണ്ടെത്തുക എന്നുള്ളതുമായിരുന്നു. ഈ സമയത്താണ് ”പുതിയറ” എന്ന സ്ഥലത്ത് ”കലാശാല” എന്ന പേരില്‍ വിവിധ കലാവിദ്യകള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നത്. കലാശാലയുടെ ഉടമസ്ഥന്‍ ഗോപാലന്‍ മാഷും കുടുംബവും കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരായിരുന്നു. റിട്ടയേഡ് അദ്ധ്യാപകനായ ഗോപാലന്‍മാഷ് നാടകനടന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അംഗനവാടി അദ്ധ്യാപികയായ ഭാര്യ ഷീല ഡാന്‍സ് ടീച്ചര്‍ എന്ന നിലയിലും ഇവരുടെ മക്കളായ ഷീബ,ഷീജ എന്നിവര്‍ സംഗീതാദ്ധ്യാപകരായും കലാരംഗത്ത് സജീവമായിരുന്നു. ഇവരുടെ ഭാഗത്തുനിന്ന് എല്ലാ സഹായസഹകരണങ്ങളും ഒപ്പം സൗജന്യമായി ക്ലാസ് എടുക്കുവാനുള്ള സന്നദ്ധതയും അറിയിച്ചു. അങ്ങനെ 2104-15 കാലയളവില്‍ മന്ത്രി എം.കെ.മുനീര്‍ കോഴിക്കോട് എം.എല്‍.എ പ്രദീപ്കുമാര്‍ എം.കെ.രാഘവന്‍ എം.പി. സ്ഥലത്തെ പല രാഷ്ട്രീയപാര്‍ട്ടികളുടെയും റസിഡന്റസ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയാണ് ഈ പ ദ്ധതി ഉത്ഘാടനം ചെ യ്തത്. ഈ അവസരത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ എല്ലാ സഹായ വാ ഗ്ദാനങ്ങളും നല്‍കി യ ഗോപാലന്‍ മാഷിനേയും കുടുംബത്തേയും ആദരിക്കുകയും ചെയ്തു.
ഇപ്പോള്‍ എല്ലാ ശനി ആഴ്ചകളിലും 11 മണി മുതല്‍ 1മണി വരെ മുതിര്‍ ന്നവര്‍ക്കായുള്ള ഈ സംഗീതക്ലാസുകള്‍ നടത്തപ്പെടുന്നു. 58 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കും 60 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ക്കുമാണ് പ്രവേശനം ലഭിക്കുക. 100-ല്‍ അധികം ആളുകള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. അതില്‍ 80 വയസ്സില്‍ അധികം പ്രായം ഉള്ള 12-ഓളം പേര്‍ സജീവമായി പങ്കെടുക്കുന്നു. 86 വയസ്സുള്ള രാധാഭായി എന്ന റിട്ടയേഡ് അദ്ധ്യാപികയാണ് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തി. രാധാഭായിടീച്ചര്‍ സ്‌കൂളില്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഇവിടെ ടീച്ചര്‍ക്ക് സംഗീതം അഭ്യസിപ്പിക്കുന്നതെന്നതും മറ്റൊരു കൗതുകമാണ്. കോഴിക്കോട് ജില്ലാ അതിര്‍ത്തിക്കപ്പുറം വയനാട്, മലപ്പുറം,കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ ഈ സംഗീത കോഴിക്കോട് ജില്ലാ അതിര്‍ത്തിക്കപ്പുറം വയനാട്, മലപ്പുറം,കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ ഈ സംഗീതക്ലാസിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വരുന്നു. ഈ പദ്ധതി ആരംഭിക്കാന്‍ മുന്‍ കൈ എടുത്തത് സീനിയര്‍ സിറ്റിസന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന സംഘടന ആ യിരുന്നു എങ്കിലും ഇപ്പോള്‍ ഇതിന്റെ നേതൃത്വവും നടത്തിപ്പും ”കലാശാല”യുടെ നേതൃത്വത്തിലാണ്. മാതൃഭൂമി, മനോരമ, മീഡിയാ വണ്‍ തുടങ്ങിയ പ്രമുഖ ചാനലുകളിലും ഒട്ടുമിക്ക പ്രമുഖ പത്രങ്ങളിലും ഈ സം ഗീതക്ലാസിനെകുറിച്ചുള്ള വാര്‍ ത്തകള്‍ വന്നിട്ടുണ്ട്
യുവത്വത്തിന്റെ ചോരതിളപ്പില്‍ മറ്റെല്ലാം മറന്ന് ഓടുന്നവര്‍ ഒന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ഈ യുവത്വം ഒരിക്കലും സ്ഥിരമല്ല. വാര്‍ദ്ധക്യമെന്ന സ ത്യം അധികം ദൂരെയല്ലാതെ നിങ്ങളേയും കാത്തിരിപ്പുണ്ട് എന്ന കാര്യം. അതുകൊണ്ട് ഇത്തരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഏതെങ്കിലുമൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായാല്‍ ഒരുപക്ഷേ നാളെ സ്വന്തം ഏകാന്തതക്ക് തന്നെ അത് ഒരു പരിഹാരമായിത്തീര്‍ന്നേക്കാം.