ശക്തരില്‍ ശക്തന്‍

697
0

സ്വന്തംശരീരഭാരത്തിന് അന്‍പതിരട്ടിവരെ ഭാരമുയര്‍ത്തുവാന്‍ ഉറുമ്പുകള്‍ക്ക് കഴിയും. മനുഷ്യന് ഈ കഴിവുണ്ടായിരുന്നെങ്കില്‍ എണ്‍പതുകിലോ ഭാരമുള്ളയാള്‍ക്ക് മൂന്നോ നാലോ കാറുകള്‍ അനായാസം എടുത്തുയര്‍ത്താമായിരുന്നു. എന്തുകൊണ്ടാണ് ഉറുമ്പിന് ഈ കഴിവുവന്നതെന്നന്വേക്ഷിച്ച ശാസ്ത്രജ്ഞര്‍ ചെന്നെത്തിയത് അവയുടെ പേശീബലത്തിലാണ്. ശരീരഭാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ ജന്തുക്കളേക്കാള്‍ ബലം ഉറുമ്പിന്റെ മസിലുകള്‍ക്കുണ്ട്. ഉറുമ്പുകള്‍ക്കുള്ള ഈ കഴിവിനെപ്പറ്റി മനസ്സിലാക്കാന്‍ എന്‍ജിനീയര്‍മാര്‍ കമ്പ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ച് പഠനം നടത്തിയിട്ടുണ്ട്. ഉറുമ്പുകളുടെ ശരീരത്തിന്റെ മൈക്രോ സിടി സ്‌കാന്‍ ചിത്രങ്ങള്‍ ഉപയോഗിച്ചും, ഭാരം ചുമക്കുമ്പോള്‍ ഉറുമ്പിന്റെ ശരീരഭാഗങ്ങള്‍ പ്രയോഗിക്കുന്ന ബലം കൃത്രിമമായി സൃഷ്ടിച്ചും ആണ് അവര്‍ മാതൃകകള്‍ തയ്യാറാക്കിയത്. ഈ പഠനത്തില്‍ അവര്‍ മനസ്സിലാക്കിയത് ഉറുമ്പിന്റെ ശക്തി അവയുടെ കഴുത്താണെന്നായിരുന്നു. ഉറുമ്പ് വായില്‍ എടുത്തുകൊണ്ടുപോകുന്ന വസ്തുക്കളുടെ മുഴുവന്‍ ഭാരവും താങ്ങുന്നത് കഴുത്താണ്.

ജീവികളും അവയ്ക്ക് വഹിക്കാനാവുന്ന ഭാരവും

കരടി- സ്വന്തം ഭാരത്തിന്റെ അത്രത്തോളം
ആന- സ്വന്തം ഭാരത്തിന്റെ ഇരട്ടി
കടുവ- സ്വന്തം ഭാരത്തിന്റെ രണ്ടുമടങ്ങ്
കഴുകന്‍- സ്വന്തം ഭാരത്തിന്റെ നാലുമടങ്ങ്
ഗൊറില്ല- സ്വന്തം ഭാരത്തിന്റെ പത്തുമടങ്ങ്
ഉറുമ്പ്- സ്വന്തം ഭാരത്തിന്റെ അന്‍പതുമടങ്ങ്
കൊമ്പന്‍ ചെല്ലി- സ്വന്തം ഭാരത്തിന്റെ 850 മടങ്ങ്
ചാഴി- സ്വന്തം ഭാരത്തിെന്റ 1180 മടങ്ങ്