വൃക്കയെ ബാധിക്കുന്ന ക്യാൻസർ രോഗം നിർണ്ണയിക്കാൻ ആധുനിക സംവിധാനങ്ങൾ സജ്ജം .

62
0

യൂറോളജി ഡോക്ടർമാരുടെ ത്രിദിന ദക്ഷിണമേഖലാ സമ്മേളനം ആരംഭിച്ചു ,

തിരുവനന്തപുരം : വൃക്കകളെ ബാധിക്കുന്ന ക്യാൻസർ രോഗം വളരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങൾ ഇന്ന് ചികിത്സാ രംഗത്ത് സജ്ജമാണെന്ന് യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം വിലയിരുത്തി .

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച യൂറോളജി ഡോക്ടർമാരുടെ ത്രിദിന ദക്ഷിണമേഖലാ സമ്മേളനത്തിലാണ് ക്യാൻസർ ചികിത്സയിലെ മുന്നേറ്റങ്ങൾ വിലയിരുത്തപ്പെട്ടത്. ആദ്യഘട്ടത്തിൽ കണ്ടെത്താൻ സാധിക്കുന്ന വൃക്കയിലെ മുഴകൾ നൂതന സാങ്കേതിക വിദ്യയിലൂടെ ,താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ സാധിക്കുമെന്നും രാജ്യത്തെ പ്രമുഖ യൂറോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു . മുൻകാലങ്ങളിൽ വൃക്കകളിൽ ക്യാൻസർ രോഗ നിർണ്ണയം ഉണ്ടായാൽ വൃക്കകൾ തന്നെ നീക്കം ചെയ്യേണ്ട സ്‌ഥിതി വിശേഷമാണ് ഉണ്ടായിരുന്നത് .എന്നാൽ ഇന്ന് അതിനു മാറ്റം വന്നിട്ടുണ്ടെന്ന് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ വ്യക്തമാക്കി .

.തിരുവനന്തപുരത്ത്, കോവളം ഉദയസമുദ്ര ഹോട്ടലിൽ ആഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനം പ്രമുഖ യൂറോളജിസ്റ്റു ഡോ ശശിധരൻ കെ ഉത്ഘാടനം ചെയ്തു .ഡോ. അവടിയപ്പൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു . ഡോ സൂര്യപ്രകാശ്, ഡോ. റെനു തോമസ്, ഡോ. വാസുദേവൻ , ഡോ സഞ്ജയ് കുൽക്കർണി , ഡോ ലക്ഷ്മൺ പ്രഭു എന്നിവർ പങ്കെടുത്തു . വൃക്കയിലും, പ്രൊസ്റ്റേറ്റ് ഗ്രന്ധിയിലും ഉണ്ടാകുന്ന കാൻസർ, കല്ല് മുതലായ രോഗങ്ങൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ സങ്കീർണതകൾ , യൂറോളജിയിലെ നൂതനചികിത്സാ മാർഗങ്ങൾ എന്നിവ വരും ദിവസനങ്ങളിൽ സമ്മേളനത്തിൽ ചർച്ചാവിഷയമാകും.

ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുമായി എണ്ണൂറോളം പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത് . ചടങ്ങിൽ യൂറോ ഡയറിയും അസോസിയേഷൻ ഓഫ് സതേൺ യൂറോളജിസിറ്റിൻ്റെ ജേർണലും പ്രകാശനം ചെയ്തു .സമ്മേളനം
ഞായറാഴ്ച സമാപിക്കും .