ലോക്ക് ഡൗൺ: അനധികൃത പാസ് ഉപയോഗിക്കുന്നവർക്കെതിരേ നടപടി

651
0

ലോക്ക്ഡൗണിൽ അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നവർ അംഗീകൃത പാസ് തന്നെ കൈയിൽ കരുതണമെന്നും അനധികൃത പാസ് ഉപയോഗിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പാസ് അനുവദിക്കുന്നതിനു ജില്ലാ കളക്ടർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, സിറ്റി, റൂറൽ പൊലീസ് മേധാവികൾ എന്നിവർക്കു മാത്രമാണു നിയമപരമായ അധികാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രത്യേക പാസ് നൽകുന്നതിന് അധികാരമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.