റെയിൽവേ സീസൺ ടിക്കറ്റ് നൽകണം വകുപ്പ് മന്ത്രിക്ക് കത്ത് നൽകി- കുരുവിള മാത്യൂസ്

187
0

തീരുവനന്തപുരം:  കോവിഡ് മൂലമുള്ള ലോക് ഡവുണിൻ്റെ പശ്ചാത്തലത്തിൽ വളരെ ചുരുക്കം ട്രെയിൽ സർവ്വീസുകൾ മാത്രമേയുള്ളൂ എങ്കിലും യാത്രക്കാരിൽ ബഹുഭൂരിപക്ഷവും സ്ഥിരം യാത്രക്കാർ ആണെങ്കിലും സീസൺ ടിക്കറ്റ് നൽകാതെ റെയിൽവേ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി

ഒരോ യാത്രക്കും പ്രത്യേകം റീസർവേഷൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്നതുമൂലം റെയിൽവേ അധിക ചാർജ്ജ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നു ,ഇൻ്റർനെറ്റ് ഹാൻഡിലിംഗ് ചാർജ് ഇനത്തിൽ ഒരോ ടിക്കറ്റിനും 15 രൂപ അധികം ഈടാക്കുന്നു ഇത് തീവെട്ടി കൊള്ളയാണ് അദ്ദേഹം തുടർന്ന് ചൂണ്ടിക്കാട്ടി

സ്ഥിരം യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്ന മെമു ,പാസഞ്ചർ ട്രെയിനുകൾ പേരിന് മാത്രമേയുള്ളൂ .ലോക് ഡവുൺ ഇളവ് വരുന്ന മുറക്ക് കൂടുതൽ മെമു പാസഞ്ചർ വണ്ടികൾ സർവിസ് നടത്തുന്നതിനുള്ള ക്രമികരണം ചെയ്യണമെന്നും കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു

ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വെഷ്ണവിന് കത്ത് നൽകിയതായും തുടർന്ന് അറിയിച്ചു