റബർ സബ്സിഡി തുടരുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ടയർ ലേബിയുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കണം

112
0

തിരുവനന്തപുരം : റബർ കൃഷിക്കുള്ള സമ്പ്സിഡി തുടരുമെന്നുള്ള കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിൻ്റെ പ്രഖ്യാപനം സ്വവഗതാർഹമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു

2017 – 18 മുതൽ മുടങ്ങിക്കിടന്ന റബർക്കൃഷി സബ്സിഡി 2020 ഏപ്രിൽ മുതലാണ് പുനഃസ്ഥാപിച്ചത് 2 ഹെക്ട്രറ്റിൽ താഴെയുള്ള കൃഷിക്കാർക്ക് ഹെക്ടറിന് 25000 രൂപ വീതം റബർ ബോർഡ് മുഖേനയാണ് സമ്പ്സിഡി നൽകിയിരുന്നത് ,പട്ടികജാതിക്കാരായ കർഷകർക്ക് ഹെക്ട്രറിന് 40000 രൂപ സബ്സിഡിയായി നൽകാമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഏറെ ശ്ലാഖനീയ മാണന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി

ഇന്ത്യയിലെ വൻകിട റബർ കമ്പനികൾ ഒത്തുകളിക്കുന്നത് മൂലമാണ് റബറിൻ്റെ വില ഉയരാതിരിക്കാൻ കാരണം ടയർ ലേബിയുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ജാഗ്രതയോടു കൂടിയ നടപടികൾ സ്വീകരിക്കണമെന്നും കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു

നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുരുവിള മാത്യൂസ്

സംസ്ഥാന പ്രസിഡൻ്റ് സുധീഷ് നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി ,എം എൻ ഗിരി ,എൻ എൻ ഷാജി ,അയൂബ് മേലേടത്ത് ,രജ്ഞിത്ത് ഏബ്രഹാം തോമസ് ,അനീഷ് ഇരട്ടയാനി, ജയൻ കടുത്തുരുത്തി ,തോമസ് വി സഖറിയ ,പി എസ് ചന്ദ്രശേഖരൻ നായർ ,ജി ബിനു മോൻ ,ജാൻസി ജോർജ് ,മുഹമ്മദ് റിയാസ് ,പി എൻ ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു