സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

137
0

സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു പാര്‍ട്ടി. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘാംഗമായ മുഹ്സിന്‍റെ വിവാഹ വാര്‍ഷിക ആഘോഷത്തിനായാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യല്‍ തുടരുകയാണ്.

ടിപി കേസിലെ രണ്ടാം പ്രതിയാണ് കിർമാണി മനോജ്. പ്രതികളെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിസോർട്ടിലെ പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.