രുദ്രാക്ഷമാല ഉടൻ കണ്ടെത്തണം: സജി മഞ്ഞക്കടമ്പിൽ

170
0

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പന് ചാർത്തി നിത്യപൂജയ്ക്ക് ഉപയോഗിക്കുന്ന രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. 1980 ൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയപ്പോൾ അന്നത്തെ കോട്ടയം എംഎൽഎ യും മന്ത്രിയുമായിരുന്ന ടി കെ രാമകൃഷ്ണൻ മോഷണത്തെ ലഘൂകരിക്കാൻ ഭഗവാൻ എന്തിന് പാറാവ് എന്ന് പറഞ്ഞതുപോലെ ഈ രുദ്രാക്ഷമാല മോഷണക്കേസ് ഒതുക്കാൻ ശ്രമിച്ചാൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് പാർട്ടിയും, യുഡിഎഫും നേതൃത്വം നൽകുമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.