രജിസ്ട്രേഷൻ ആരംഭിച്ചു

646
0

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ജൂണിൽ നടത്തുന്ന സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ജൂണിൽ നടത്തുന്ന സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 24, 26, 28, 30 തീയതികളിൽ നടക്കുന്ന ഫൗണ്ടേഷൻ പരീക്ഷയ്ക്കായി www.icai.org വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. 1500 രൂപ പരീക്ഷാഫീസ് അടയ്ക്കണം. പിഴ ഇല്ലാതെ മെയ്‌ നാലുവരെ അപേക്ഷകൾ സ്വീകരിക്കും. പിഴയോടെ മേയ് 7വരെ അപേക്ഷകൾ സ്വീകരിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷകൾ നടക്കുക.