യോഗ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം

14
0

ഗവൺമെൻറ് ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രി പൂജപ്പുര തിരുവനന്തപുരം ക്യാമ്പസിൽ നിർമ്മാണം പൂർത്തിയാക്കിയ യോഗ പരിശീലനകേന്ദ്രത്തിന്റെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം 2024 ഫെബ്രുവരി 28 ബുധനാഴ്ച രാവിലെ 11.30 ന് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആരോഗ്യവു൦ വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജ് അവർകൾ, തിരുവനന്തപുരം നഗരസഭ സാംസ്കാരിക കേന്ദ്രം- പൂജപ്പുര മണ്ഡപത്തിൽ വച്ച് നിർവഹിക്കുന്നു. തിരുവനന്തപുരം എം.പി. ഡോ. ശശി തരൂർ, തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ,വിവിധ സംഘടനാ നേതാക്കൾ മുതലായവർ ചടങ്ങിൽ പങ്കെടുക്കും.