യു എ പി എ കേസ് നിലനില്‍ക്കില്ല; ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയില്‍

254
0

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എന്‍ ഐ എ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സ്വപ്നയുടെ നീക്കം. തനിക്കെതിരായ യു എ പി എ കേസ് നിലനില്‍ക്കില്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
2020 ജൂലായ് അഞ്ചിനായിരുന്നു കേരളത്തെയാകെ പിടിച്ചുകുലുക്കി നയതന്ത്ര ചാനല്‍ വഴി യു എ ഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ സരിത്ത് ആദ്യം അറസ്റ്റിലായി. സരിത്തിന്റെ മൊഴി സ്വപ്നയുടെ പങ്കിലേക്ക് അന്വേഷണമെത്തിച്ചു. പിന്നാലെ ജൂലായ് 12നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ നാടകീയമായി ബംഗളൂരുവില്‍ നിന്നും എന്‍ ഐ എ അറസ്റ്റ് ചെയ്യുന്നത്.