മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

437
0

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശ്ശൂരിലെ അശ്വിനി ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവ പ്രശസ്ത കൃതികൾ, ‘ദേശാടനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതി; ആറാം തമ്പുരാൻ, പൈതൃകം, ആനച്ചന്തം, അഗ്നിസാക്ഷി എന്നീ സിനിമകളിൽ അഭിനയിച്ചു. സാഹിത്യഅക്കാദമി ജേതാവാണ്. 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു.