മലയാളത്തിൻ്റെ സങ്കീർത്തനമാണ് പെരുമ്പടവം

75
0

മലയാളത്തിൻ്റെ സങ്കീർത്തനമാണ് പെരുമ്പടവം. എഴുത്തിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ച എഴുത്തുകാരൻ്റെ സർഗ വൈഭവത്തിന് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ അംഗീകാരമായിരുന്നു സാഹിത്യ അക്കാഡമിയുടെ ചെയർമാൻ പദവി. മലായാള സാഹിത്യത്തിൻ്റെ ഖ്യാതി മലയാളി കൾ ഉള്ള ഇടങ്ങളിലെല്ലാം എത്തിക്കാൻ പെരുമ്പടവത്തിന് കഴിഞ്ഞെന്നും എം എം ഹസ്സൻ പറഞ്ഞു. മലയാളികളുടെ അഭിമാനമായ സാഹിത്യകാരൻമാരുടെ സർഗപ്രതിഭയെ ആദരിച്ചില്ലെങ്കിലും അവരെ അപമാനിക്കരുതെന്ന് എംഎം ഹസ്സൻ ആവശ്യപ്പെട്ടു.കേരള സാഹിത്യ അക്കാഡമി എഴുത്തുകാരെ കരുതിക്കൂട്ടി അവഹേളിക്കുന്ന സ്ഥാപനമായി മാറാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ഹസ്സൻ പറഞ്ഞു.വിചാർ വിഭാഗും സംസ്സ്കാര സാഹിതിയും സംയുക്തമായി പെരുമ്പടവത്തിൻ്റെ വസതിയിൽ സംഘടിപ്പിച്ച ജൻമദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡൻ്റ് പാലോട് രവി ആശാൻ കവിത ആലപിച്ചു കൊണ്ട് പെരുമ്പടവത്തിന് പിറന്നാൾ ദിന ആശംസ അറിയിച്ചു. എം എം ഹസ്സനും പാലോട് രവിയും ചേർന്ന് പൊന്നാട അണിയിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വി ആർ.പ്രതാപൻ, ചെമ്പഴന്തി അനിൽ,വിനോദ് സെൻ, ശ്രീകൺഠൻ നായർ, തമലം കൃഷ്ണൻ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.പെരുമ്പടവത്തിൻ്റെ കുടുംബാംഗങ്ങളും പങ്കെടുത്തു