മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ്സ്‌ സത്യഗ്രഹം

52
0

വിഴിഞ്ഞത്ത്‌ 100 ദിവസം പിന്നിട്ട മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവിയുടെ നേതൃത്വത്തില്‍ 28ന്‌ സെക്രട്ടേറിയറ്റിനുമുമ്പില്‍ സത്യഗ്രഹം നടത്തും. രാവിലെ 9.30ന്‌ ആരംഭിക്കുന്ന സത്യഗ്രഹം പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ ഉദ്‌ഘാടനം ചെയ്യും. പ്രമുഖരായ നേതാക്കളും പ്രവര്‍ത്തകരും സത്യഗ്രഹത്തില്‍ പങ്കുചേരും.

തീരദേശശോഷണം മൂലം നശിച്ചുകൊണ്ടിരിക്കുന്ന തലസ്ഥാനജില്ലയെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ പൂര്‍ണ്ണമായി പരിഹരിക്കുക, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച 474 കോടി രൂപയുടെ മത്സ്യത്തൊഴിലാളി പുനരധിവാസ പാക്കേജ്‌ സമയബന്ധിതമായി നടപ്പാക്കുക, കിടപ്പാടം നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുവരെ വാസയോഗ്യമായ വാടക വീടുകള്‍ അനുവദിക്കുക, മത്സ്യബന്ധനത്തിന്‌ നല്‍കിയിരുന്ന മണ്ണെണ്ണ സബ്‌സിഡി പുന:സ്ഥാപിക്കുക, അഞ്ചുതെങ്ങ്‌ മുതലപ്പൊഴി പ്രശ്‌നം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സത്യഗ്രഹം നടത്തുന്നത്‌.