ബാറുകള്‍ മറ്റന്നാള്‍ മുതല്‍; മദ്യവിതരണം ബെവ്ക്യൂ ആപ്പിലൂടെ

266
0

സംസ്ഥാനത്ത് ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ബെവ്ക്യൂ ആപ്പ് വഴിയാണ് മദ്യത്തിന് ടോക്കണ്‍ വിതരണം ചെയ്യുക. ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ പുറത്തിറക്കും. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തിയത്. കോവിഡ് നിരക്ക് കുറഞ്ഞതോടെ ജനുവരി അവസാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബാറുകളും ബീവറേജുകളും അടച്ചതോടെ ബീവറേജ് കോര്‍പറേഷന് കനത്ത നഷ്ടമാണ് നേരിട്ടത്. ഇത് മറികടക്കാനാണ് പെട്ടന്ന് തന്നെ ബാറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.