സല്‍മാന്‍ റഷീദ്/ വര: ഗിരീഷ് മൂഴിപ്പാടം
നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ അവന്‍ ജനിച്ചു. ജനങ്ങളുടെ ഇടയിലേക്ക് ചിരിച്ചുകൊണ്ട് അവന്‍ പിറന്നു വീണു. നൂറ്റാണ്ടിന്റെ ജനനമായിരുന്നു അവന്റേത്. അവന്റെ മുഖം പ്രകാശംകൊണ്ട് നിറഞ്ഞിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ അവനില്‍ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടുവന്നിരുന്നു. യന്ത്രങ്ങളുടെ സഹായങ്ങളോട് അവന് താല്പര്യം കുറവായിരുന്നു. അവന്‍ ചെറുപ്പകാലത്തില്‍ തന്നെ തൊട്ടിലില്‍ കിടന്ന് ഉച്ചത്തില്‍ വാകീറി കരഞ്ഞു. സമയംതെ റ്റി കരയുന്ന കുട്ടി സാധാരണ കുഞ്ഞല്ലെന്ന് ജനങ്ങള്‍ അന്നേ സ്വയം പറഞ്ഞിരുന്നു. അവന്റെ പ്രവര്‍ത്തികള്‍ അസാധാരണങ്ങളായിരുന്നു. സാധാര ണ കുട്ടികള്‍ ചെയ്യാത്ത പോലെ അ വന്‍ പുറത്തിറങ്ങി നടക്കുന്നു. അവന്‍ മഴ കൊള്ളുന്നു. അവന്‍ ചെരുപ്പില്ലാ തെ സഞ്ചരിക്കുന്നു. അവനില്‍ കണ്ടുവരുന്ന സ്വഭാവങ്ങള്‍ മാതാപിതാക്കളി ല്‍ ഭയം വര്‍ദ്ധിപ്പിച്ചു.
”അവനെന്താണിങ്ങനെ…?” മാതാപിതാക്കള്‍ പേടിച്ചു തുടങ്ങി. അവന്‍ വളര്‍ന്നുവരുമ്പോള്‍ ഈ ഭയത്തിനെ ല്ലാം ഒരു അറുതി വരും എന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു. അങ്ങനെ സ മാധാനിച്ചു. പക്ഷേ വളര്‍ന്നപ്പോഴും സംഭവിച്ചത് മറ്റൊന്നുമല്ലായിരുന്നു. ചെറുപ്പത്തില്‍ അവന്‍ ചെയ്തു വന്ന സ്വഭാവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അത് നാട്ടുകാര്‍ക്കിടയില്‍ തമ്മില്‍ പറഞ്ഞില്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ അതൊരു സംസാരവിഷയമായി മാറിയിരുന്നു. സാധാരണ മനുഷ്യര്‍ക്കിടയി ല്‍ അസാധാരണ സ്വഭാവവുമായി നടക്കുന്ന മനുഷ്യന്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായി മാറി. സ്വന്തം മാതാപിതാക്കള്‍ക്ക് പോലും അവനില്‍ വെ റുപ്പ് തോന്നി തുടങ്ങി.
അങ്ങനെയിരിക്കെ ഒരിക്കല്‍ നാ ടിന്റെ ജീവിത രീതിയ്ക്ക് എതിരായ ഒരു സംഭവം നടന്നു. അവന്റെ വീട്ടിലേക്ക് അവരുടെ അയല്‍ക്കാര്‍ വന്നിരിക്കുന്നു. അത് ആ നാട്ടില്‍ പതിവില്ലാത്തതാണ്. കരിങ്കല്‍ ഭിത്തികളില്‍ നിര്‍മ്മിതമായ ദേശം, അവിടെ ഓരോ കുടുംബവും ഓരോ ഭിത്തിക്കുള്ളില്‍, ഭംഗിയായി പടുത്തുയര്‍ത്തിയിരിക്കുന്ന മതില്‍ കെട്ടുകള്‍ക്കുള്ളില്‍ ജീ വിക്കുന്നത് ആരൊക്കെയാണെന്ന് തമ്മില്‍ പോലും അ റിയാത്ത ദേശത്തില്‍ അയല്‍വാസികള്‍ വീട് സന്ദര്‍ശിക്കുന്നത് തികച്ചും അപരിചിതമായ ഒരു കാര്യമാണ്. അതിനും കാരണം അവന്‍ തന്നെ.അപ്രതീക്ഷിതമായി കടന്നുവന്ന അയല്‍ക്കാരെ നോക്കി അവന്റെ മാതാപിതാക്കള്‍ തരിച്ചുനിന്നു. അവര്‍ ചോദിച്ചു.
”എന്താ നിങ്ങള്‍ ഇവിടെ?”
”തീരെ നിവര്‍ത്തിയില്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ക്ക് വരേണ്ടി വന്നത്. നിങ്ങള്‍ പുറത്തേക്ക് വന്നൊന്ന് നോ ക്കിയാലും” അവന്റെ മാതാപിതാക്കള്‍ പുറത്തുചെന്ന് നോക്കുമ്പോള്‍ അയല്‍വക്കത്തെ കുട്ടികളെ അവന്‍ ആ നാട്ടില്‍ അപരിചിതമായ ചെളികുത്തും, ഏറുപന്തും ഒ ക്കെ പഠിപ്പിക്കുന്നു. അത് കളിക്കാന്‍ പ്രേരിപ്പിക്കുന്നു. കുട്ടികളുടെ കാലുകളില്‍ ചെരുപ്പുകളില്ല. നഗ്നമായ കുട്ടികളുടെ കാല്‍പാദങ്ങള്‍ അഴുക്കില്‍ പുരണ്ടിരിക്കുന്നു. ഇത് കണ്ട് അയല്‍ക്കാരെപോലെ തന്നെ അവന്റെ മാതാപിതാക്കള്‍ക്കും അരിശം വന്നു. പിതാവ് ദേഷ്യത്തില്‍ പറഞ്ഞു:
”നാശം പിടിക്കാന്‍ ഉണ്ടായവന്‍ . അവനോ നശിച്ചു. ദേ ഇപ്പോള്‍ നാട്ടുകാരുടെ മക്കളെയും നശിപ്പിക്കുന്നു.ഭ്രാന്തന്‍”. അങ്ങനെ അവന് പുതിയ പേരുംകൂടി വീണു ”ഭ്രാന്തന്‍”.ദേഷ്യം സഹിക്കവയ്യാതെ പിതാവ് അവനെ പൊതിരെ തല്ലി. ഓരോ തല്ലുകൊള്ളുമ്പോളും അവന്‍ കരഞ്ഞില്ല, അവന്‍ കാരണം തിരക്കിയതുമില്ല. പിതാവ് നല്‍കുന്ന സ്‌നേഹം അവന്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചുകൊണ്ടിരുന്നു. അരിശം അടങ്ങിയ പിതാവ് കല്‍പ്പിച്ചു.
”ഇവനെ മുറിക്കുള്ളില്‍ പൂട്ടി ഇടു. ഇവന് ഭ്രാന്താണ്, ഇവനെ പുറത്തു വിട്ടുകൂടാ.” കോപിച്ചുനിന്ന അയ ല്‍ക്കാരോട് അവന്റെ മാതാവും പിതാവും ക്ഷമാപണം അറിയിച്ചു. അവന്‍ മാത്രം ഒന്നും മിണ്ടാതെ നിന്നു. അയല്‍ക്കാര്‍ ക്ഷമാപണം സ്വീകരിച്ചുപോയിട്ടും പിതാവിന്റെ ദേഷ്യം അടങ്ങിയില്ല. പിതാവ് അവനെ ഒരു മുറിയില്‍ ഇട്ടുപൂട്ടി. അവനിപ്പോള്‍ ഇരുട്ടത്താണ്.അവന്‍ ബ ന്ധിക്കപ്പെട്ടിരിക്കുകയാണ്. അവന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ അവന്റെ കാവല്‍ക്കാരാണ്. നാടിനെ രക്ഷിക്കാനുള്ള ചുമതലയേറ്റ കാവല്‍ക്കാര്‍.
”ഇനി എന്ത് ചെയ്യും? അവന്റെ ഈ സ്വഭാവത്തിന് ഒരു മാറ്റം ഉണ്ടാകില്ലേ? കണ്ണീരോടെ അവന്റെ മാതാവ് ചോദിച്ചു.”
”നമ്മുടെ ജീവിത രീതിയല്ല അവന്റേത്. അവന്‍ ഭ്രാന്തനാണ്. ഇങ്ങനെപോയാല്‍ അവന്‍ ഈ നാട് മുടിപ്പിക്കും. ഇതിനൊരു അറുതിവേണം. അവനെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല. ”.കോപം അടങ്ങാതെ പിതാവ് മറുപടിയായി പറഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ ജനങ്ങളുടെ ജീവിത രീതിയ്ക്ക് കോട്ടം സംഭവിച്ചു. സമാധാനമായി ജീവിച്ചിരുന്നവരുടെ സമാധാനം നഷ്ടപ്പെട്ടു. സാ ധാരണയായി ജീവിക്കുന്ന ജനങ്ങളില്‍ അ സാധാരണത്തം കൊണ്ടുവന്ന അവന്‍ നാ ടിനും വീടിനും ഒരുപോലെ ശല്യമായി ജീ വിച്ചുവന്നു.
ഒടുവില്‍ എല്ലാവരും ഒന്നിച്ചു പറഞ്ഞു: ”അവന്‍ കാലംതെറ്റി പിറന്നവനാണ്, അവന്‍ ഭ്രാന്തനാണ്”
അങ്ങനെയിരിക്കെ ഒരു ദിവസം സൂര്യന്‍ ഉദിച്ചു. ലോകം ഉണര്‍ ന്നു അവന്‍ ഉണര്‍ന്നു. അവന്‍ കുളിച്ചു. നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയി. വാ ഹനങ്ങള്‍ തിങ്ങിനിറ ഞ്ഞ പള്ളിയിലേക്ക് നടന്നുവന്നു കയറിയ അവനെ വിശ്വാസികള്‍ തടഞ്ഞു.
”നീ ഭ്രാന്തനാണ്. നീ ഈ പ ള്ളിയില്‍ നമസ്‌കരിക്കാന്‍ പാടില്ല. ഇത് വിശ്വാസികളുടെ പള്ളിയാണ്”
”ഞാന്‍ നമസ്‌കരിക്കാന്‍ വന്നതാണ്. എന്റെ പേര് ഇബ്രാഹിമെന്നാണ് ഞാന്‍ മുസ്ലീമാണ്. എനിക്ക് നമസ്‌കരിക്കാം.” അവന്‍ മറുപടിയായി വിളിച്ചുപറഞ്ഞു തുടര്‍ന്ന് ന മസ്‌കരിക്കാനുള്ള തയ്യാറെടുപ്പെടുത്തു.
വേദഗ്രന്ഥവും ശരീഹത്തും അ നുശാസിക്കുന്നപോലെ ജീവിക്കാത്തവന്‍ പള്ളിയില്‍ കയറിയാല്‍ അതിന്റെ പരിശുദ്ധി നഷ്ടപ്പെടും. പരിശുദ്ധമാക്കപ്പെട്ട പള്ളി കളങ്കപ്പെടുത്താന്‍ വന്ന ഇബ്രാഹിമെ ന്ന് നാമം ചൊല്ലിയവനെ സത്യവിശ്വാസികള്‍ എന്ന് സ്വയം ചമയുന്നവര്‍ ഒന്നായി പിടിച്ചു പുറത്താക്കി.
വീണുകിടന്നുകൊണ്ട് അവന്‍ ചോദിച്ചു:”നിങ്ങള്‍ എന്തിനെ ന്നെ തല്ലി പുറത്താക്കുന്നു?””നീ മുസ്ലീമല്ല, നീ ജീവിക്കുന്നത് ഞ ങ്ങളുടെ മതം അനുശാസിക്കുന്നപോലെയല്ല. ഞങ്ങളുടെ ഗ്രന്ഥം അനുസരിച്ചു ജീവിക്കാത്ത നിനക്ക് ഈ പള്ളിയില്‍ കയറാന്‍ അര്‍ഹതയില്ല.” മുസ്ലീം വിശ്വാസികളുടെ കോ പം വര്‍ദ്ധിച്ചു.
അതിനു മറുപടി ഒന്നും പറയാതെ അവന്‍ നേരെ നടന്നു. നടത്തം ചെന്നവസാനിച്ചത് അമ്പലത്തിന്റെ മുമ്പില്‍ . അവന്‍ കാലുകഴുകി ശുദ്ധിയായി അമ്പലത്തില്‍ കയറി. അവന്‍ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. പക്ഷേ ആരും അവനെ ചിരിച്ചുകൊണ്ട് നോ ക്കിയില്ല. എല്ലാവരും ഭ്രാന്തനെ കണ്ട് അറച്ചുനിന്നു. അവര്‍ ക്ഷുപിതരായി വിളിച്ചുപറഞ്ഞു. ”നീ എന്തിന് ഞങ്ങള്‍ ഹിന്ദുക്കളുടെ അമ്പലത്തില്‍ വന്നു?”
”എനിക്ക് ദൈവത്തെ തൊഴണം. ഞാ ന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതാണ്”
”നീ ഹിന്ദുവല്ല നിന്റെ പ്രാര്‍ത്ഥനയിടം ഇതല്ല. മാംസം കഴിക്കുന്ന ഭ്രാന്തനാ യ നീ ഈ ക്ഷേത്രത്തില്‍ കയറി ഇ വിടം അശുദ്ധമാക്കാന്‍ ഞങ്ങള്‍ അ നുവദിക്കില്ല.” വാക്കിന്റെ അര്‍ത്ഥം അ റിയാത്ത ഭക്തര്‍ ഒന്നിച്ചു പറഞ്ഞു.
”എന്റെ പേര് അഭിരാമെന്നാണ്. ഞാ ന്‍ ഹിന്ദുവാണ്. ഇവിടെ ഉള്ളത് എ ന്റെകൂടെ ദൈവമാണ്. ഇനി എന്നെ ക്ഷേത്രത്തില്‍ കയറ്റൂ” അവന്‍ മറുപടിയായി പറഞ്ഞു
അവന്റെ മറുപടിയ്ക്ക് ചെവികൊടുക്കാത്ത ഭക്തര്‍ അവനെ ചവിട്ടി പുറത്താക്കി,ശുദ്ധിയായിരുന്ന ക്ഷേത്രം വീണ്ടും ശുദ്ധിയാക്കി. അവന്‍ അവിടെനിന്ന് നേരെ നടന്നു. നടത്തം ക്രി സ്തീയ ദേവാലയത്തില്‍ എത്തി. അ വിടെ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ തിരുശരീരത്തില്‍ അവന്‍ ചുംബിച്ചു. അതുകണ്ടുവന്ന പള്ളി വികാരി ക്ഷു പിതനായി ചോദിച്ചു: നിനക്കെന്താണ് ഈ ദേവാലയത്തില്‍ കാര്യം?
ചെറുപുഞ്ചിരിയില്‍ അവന്‍ മറുപടി ന ല്‍കി: ”ഞാന്‍ ദൈവപുത്രനെ കാ ണാന്‍ വന്നതാണ്.എന്റെ പാപങ്ങള്‍ പറയാന്‍ വന്നതാണ്.”
”നീ എന്തിന് ഇവിടെവന്ന് നിന്റെ പാപങ്ങള്‍ പറയണം. ഇത് ഞങ്ങള്‍ ക്രൈസ്തവരുടെ ദേവാലയമാണ്. നി നക്കിവിടെ സ്ഥാനമില്ല. ഇറങ്ങിപ്പോ…” പള്ളി വികാരി അലറി.
”എന്റെ പേര് അബ്രഹാമെന്നാണ്. ഞാന്‍ ക്രിസ്ത്യാനിയാണ്. എന്റെകൂ ടെ പാപങ്ങള്‍ക്കുവേണ്ടിയാണ് ദൈ വം കുരിശിലേറിയത്. ഇനി എന്നെ ഇ വിടെ അംഗീകരിച്ചൂടെ.”
”ഇല്ല നീ ഭ്രാന്തനാണ് നിന്റെ ദൈ വം ഇതല്ല നിന്റെ ജീവിതരീതി ഞങ്ങളില്‍ ചേര്‍ന്നതല്ല. നിനക്കിവിടെ സ്ഥാ നമില്ല… നീ ഇവിടെ നിന്ന് പോവൂ..” എങ്ങും അഭയംകൊടുക്കാതെ എല്ലാവരും അവനെ പുറത്താക്കി അവന്റെ കാല്‍സ്പര്‍ശമേറ്റു അശുദ്ധിയാക്കപ്പെട്ട ആരാധനാലയങ്ങള്‍ എല്ലാ അ വര്‍ ശുദ്ധിയാക്കി. അതുവരെ പുഞ്ചിരിയോടെ മാത്രം മറുപടി നല്‍കിയ അവന്‍ വേദനയോടെ ലോകത്തോട് വിളിച്ചു പറഞ്ഞു:
”ഞാന്‍ ഭ്രാന്തനല്ല, ഞാന്‍ ഐക്യം ഉണ്ടാക്കാന്‍ വന്ന പ്രവാചകനാണ്. ഞാന്‍ ഹിന്ദുവാണ്. ഞാന്‍ മുസ്ലീമാണ്. ഞാന്‍ ക്രിസ്ത്യനാണ്.”
”അല്ല നീ ഭ്രാന്തനാണ്.സമാധാനമായി കഴിയുന്ന ഞ ങ്ങള്‍ ജനങ്ങളില്‍ പുതിയ ആശയം കൊണ്ടുവന്ന് നാടിനെ നശിപ്പിക്കാന്‍ ഉണ്ടായ കറുത്ത പ്രവാചകനാണ് നീ. നീ ചെകുത്താന്റെ അനുയായിയാണ്.”
ലോകം ഒന്നിച്ചു വിളിച്ചു പറഞ്ഞു. ”അമ്പലം ഹിന്ദുവിന്റേതാണ്, യേശുവിന്റെ ദേവാലയം ക്രിസ്ത്യാനിയുടേതാണ്, പള്ളികള്‍ മുസ്ലീങ്ങളുടേതാണ്. ഇവിടെ തെറ്റിദ്ധാരണയുണ്ടാക്കി വിശ്വാസികളെ തമ്മില്‍ തല്ലിക്കാന്‍ പിറന്ന കറുത്ത പ്രവാചകനായ അവനീ നാടുമുടിക്കും. അവനെ വധിക്കണം,അവനെ ഇല്ലാതാക്കണം. കല്ലെറിഞ്ഞുകൊല്ലണം.”
അതുവരെ തമ്മില്‍ മിണ്ടാത്തവര്‍ തമ്മില്‍ കണ്ടാല്‍ ചിരിക്കാത്തവര്‍ തമ്മില്‍ ഒന്നിക്കാത്തവര്‍ ഇതാ ഇവിടെ ഒന്നിക്കുന്നു. ഈ നിമിഷത്തില്‍ ഈ കര്‍ത്തവ്യം നടപ്പിലാക്കാനായി അവര്‍ ഒന്നിക്കുന്നു. അവര്‍ അവനുനേരെ കല്ലെറിഞ്ഞു.
ആദ്യത്തെ കല്ല് അവന്റെ പിതാവ് എറിഞ്ഞു. രണ്ടാമ ത്തെ കല്ല് അവന്റെ മാതാവ് എറിഞ്ഞു. മൂന്നാമത്തെ കല്ല് മുസ്ലീം പുരോഹിതന്‍ എറിഞ്ഞു.നാലാമത്തെ കല്ല് ഹിന്ദു പുരോഹിതന്‍ എറിഞ്ഞു.അഞ്ചാമത്തെ കല്ല് ക്രിസ്തീയ പുരോഹിതന്‍ എറിഞ്ഞു. ആറ്…ഏഴ്…എട്ട്…ഒന്‍പത്…പത്ത്..കരഅവസാനശ്വാസം നിലക്കുംവരെ കല്ലുകള്‍ എറിഞ്ഞുകൊണ്ടേയിരുന്നു. ഓരോ ഏറുകള്‍ കൊള്ളുമ്പോഴും അവന്‍ ലോകത്തോടായി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: ”ഞാന്‍ പ്രവാചകനാണ്. ഞാന്‍ നിങ്ങളില്‍ ഐക്യമുണ്ടാക്കാന്‍ വന്നതാണ്. അമ്പലവും പള്ളിയും മസ്ജിദുമെല്ലാം എല്ലാവരുടെയുമാണ് അവിടെ എല്ലാമുളളത് സത്യമാണ്. ആ സത്യം ഒന്നാണ്. ഞാന്‍ സത്യത്തിന്റെ പ്രവാചകനാണ് ഞാന്‍ ഭ്രാന്തനല്ല.”
അവന്റെ വാക്കുകള്‍ നാട്ടുകാരില്‍ കൂടുതല്‍ ദേഷ്യം ഉളവാക്കികൊണ്ടിരുന്നു. അതവര്‍ അവനുനേരെ പ്രകടമാക്കി അവര്‍ കൂടുതല്‍ വേഗത്തിലും ശക്തിയിലും കല്ലുകള്‍ എറിഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ അവന്‍ മരണപെട്ടു. നൂറ്റാണ്ടിന്റെ മരണം സംഭവിച്ചു. അവന്റെ ശ്വാസം നിലച്ചു.
നാട്ടുകാരില്‍ വിശ്വാസികളില്‍ പുഞ്ചിരിവിടര്‍ന്നു. അവന്റെ മാതാപിതാക്കളില്‍ സമാധാനത്തിന്റെ പൂത്തിരി കത്തി ജ്വലിച്ചു. നാട്ടുകാരെല്ലാം തിരികെ സന്തോഷത്തോടെ അവരവരുടെ മതില്‍ കെട്ടിലേക്ക് ചേക്കേറി. ആരും തിരിഞ്ഞുനോക്കാനില്ലാതെ അവന്റെ ശരീരം തെരുവില്‍ കിടന്നു.
പക്ഷേ അവന്‍ തെരുവില്‍ കിടന്നു പുഴുത്തില്ല. ഇരമ്പി വന്ന ഈച്ചകള്‍ അവനെ അരിച്ചില്ല. കഴുകന്മാര്‍ അവനെ തിന്നില്ല. അവന്‍ അങ്ങനെ കിടന്നു. ജീവനറ്റ ശരീരത്തില്‍ അപ്പോഴും പുഞ്ചിരി നിറഞ്ഞുനിന്നു. ആ പുഞ്ചിരിയില്‍ ലോകം കറുത്തു. മേഘം തമ്മില്‍ തല്ലി ആകാശം കരഞ്ഞു. പ്രകൃതി നിലവിളിച്ചു. ദൈവത്തിന്റെ കണ്ണുനീര്‍ മഴയായി ഭൂമിയില്‍ വന്നു പതിച്ചു. നില്‍ക്കാതെ പെയ്ത മഴയില്‍ ഭൂമി നിറഞ്ഞു. ദൈവത്തിന്റെ കണ്ണുനീര്‍ ഭൂമിയെ ഒന്നായി മൂടികൊണ്ടിരുന്നു. ആ കണ്ണീര്‍ പ്രവാഹം ഭൂമി ഒട്ടാകെ ജ്വലിച്ചു നിന്നു. ദൈവത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ മനുഷ്യനിര്‍മ്മിതമായ എല്ലാ മതില്‍കെട്ടുകളെയും തല്ലിതകര്‍ത്തു. എല്ലാ ആരാധനാലയങ്ങളും വെള്ളത്തില്‍ മുങ്ങി മരിച്ചു.
മഴവെള്ളത്തില്‍ മുങ്ങി നിലവിളിച്ച ലോകം കണ്ടു. അവനൊരു നിറപുഞ്ചിരിയോടെ മുകളിലേക്ക് ഉയരുന്നു. ആകാശഗോപുരത്തില്‍ അവനൊരു സൂര്യവെളിച്ചമായി മറയുന്നു.
നീണ്ടുനിന്ന മഴ നിലച്ചു. ഭൂമി ശാന്തമായി. ദൈവത്തിന്റെ കണ്ണുനീര്‍ വറ്റിയ ഭൂമിയില്‍ എല്ലാവരും ഒന്നായി നില്‍ക്കുന്നു. സംരക്ഷണഗോപുരം തീര്‍ത്ത കരിങ്കല്‍ ഭിത്തികള്‍ ഇന്നാലോകത്തുനിന്ന് അപ്രതീക്ഷിതമായി ഇപ്പോള്‍ ആ ഭൂമിയില്‍ സമ്പന്നരില്ല ദരിദ്രരില്ല എല്ലാവരും ഒന്നായി നില്‍ക്കുന്നു. ആ രംഗം ഭൂമിയാകെ നിറഞ്ഞുനിന്നു.
”നമ്മില്‍ ഈ മാറ്റമുണ്ടാക്കിയ അവന്‍ ആരാണ്?” എല്ലാം നഷ്ടപെട്ട ജനത ഒന്നിച്ചലറി വിളിച്ചന്വേഷിച്ചു.
അത് കേട്ടുനിന്ന- പ്രകൃതി ചിരിച്ചു.ദൈവം ചിരിച്ചു.അവന്‍ ചിരിച്ചുഅവര്‍ എല്ലാവരും ഒന്നിച്ചു വിളിച്ചു പറഞ്ഞു:
”അവന്‍ പ്രവാചകനായിരുന്നു. ചിതറി കിടന്നവരില്‍ ഐക്യമുണ്ടാക്കാന്‍ വന്ന പ്രവാചകന്‍.”