സത്താര്‍ ആദൂര്‍
കുന്നാണ്, കോളനിയാണ്, കള്‍ച്ചറില്ല, എന്നൊക്കെ പറഞ്ഞാണ് അന്ന് കൈക്കുഞ്ഞുമായി അവന്റെ കയ്യും പിടിച്ച് അവളിറങ്ങിപ്പോയത്. മഴയാണ്, വെള്ളമാണ്, ആകെമുങ്ങി, എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ അവളുടെ കയ്യുംപിടിച്ച് അവനോടിക്കിതച്ച് വന്നിരിക്കുന്നത്. കദ്യാത്ത ഇരുകയ്യും നീട്ടി മകനേയും മരുമകളേയും സ്വീകരിച്ചു. രണ്ടീസെങ്കി രണ്ടീസം അവരോടൊപ്പം കഴിയാലോ? പേരക്കുട്ടിയെ താലോലിക്കാലൊ? കദ്യാത്ത ഉള്ളാലെ സന്തോഷിച്ചു.