പുഴുവിന്റെ വേഗം

634
0

പുഴുവിന്റെ വേഗം
മദര്‍ ഓഫ് പോള്‍ എന്ന ശലഭത്തിന്റെ പുഴുവാണ് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന പുഴു. സെക്കന്റില്‍ 38.1 സെന്റിമീറ്ററാണ് ഇതിന്റെ വേഗം. ശരീരം ചുരുട്ടി ചക്രരൂപത്തില്‍ കറങ്ങികറങ്ങിയാണിത് നീങ്ങുന്നത്.

ഫാനും ചൂടും
ഫാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുറിയിലെ ചൂടുകുറയുന്നതായി നമുക്കനുഭവപ്പെടും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫാന്‍മുറിയിലെ ചൂടുകുറയ്ക്കുന്നില്ല. ശരീരത്തിലെ ചൂട് വിയര്‍പ്പായി പുറത്തുപോകുമ്പോള്‍ നേരിയ തണുപ്പ് അനുഭവപ്പെടും. ഇളംകാറ്റുള്ളപ്പോഴാണ് വിയര്‍പ്പ് കൂടുതല്‍ വേഗത്തില്‍ ആവിയായിപോകുന്നത്. ഫാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുറിയിലെ വായുവിന്റെ സഞ്ചാരം വര്‍ദ്ധിക്കുന്നു. അതോടെ ശരീരത്തില്‍നിന്നും ചൂട് ആവിയായി പോകുന്നു. നമുക്ക് തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.
തപാലും വിമാനവും
തപാലുരുപ്പടികള്‍ കൊണ്ടുപോകുന്നതിന് വിമാനം ആദ്യമായി പ്രയോജനപ്പെടുത്തിയ രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്കാണ്. 1911 ഫെബ്രുവരി 18 നായിരുന്നു
ലോകാവസാനം ഇങ്ങനെ
ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ലോകാവസാനം ഒരു മഹായുദ്ധത്തിലൂടെയായിരിക്കുമെന്നാണ് 23 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത്. 26 ശതമാനം പേര്‍ വിശ്വസിക്കുന്നത് ആഗോളതാപനനിലയുടെ ഫലമായിട്ടായിരിക്കുമെന്നാണ്. ഒരു ഛിന്നഗ്രഹവുമായി ഭൂമികൂട്ടിയിടിക്കുന്നതിന്റെ ഫലമായി എല്ലാം അവസാനിക്കുമെന്ന് ബാക്കിയുള്ളവര്‍ കരുതുന്നു.

തേനീച്ചയും വാതരോഗവും
തേനീച്ച കുത്തുമ്പോള്‍ ദേഹത്തേക്കു കടത്തിവിടുന്ന ഒരു ദ്രാവകമുണ്ട്. ഈ ദ്രാവകം വാതരോഗത്തിനുള്ള മികച്ച ഔഷധമായി ഉപയോഗിക്കാനാവുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.