ചലച്ചിത്രം: നദി
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
ആലാപനം: കെ.ജെ.യേശുദാസ്
പുഴകൾ – മലകൾ – പൂവനങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണപ്പുറങ്ങൾ
(പുഴകൾ…)
ഇവിടമാണിവിടമാണിതിഹാസ രൂപിയാം
ഈശ്വരനിറങ്ങിയ തീരം
ഇവിടമാണാദ്യമായ് മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര തീരം – ഓ ഓ ഓ ഓ..
(പുഴകൾ…)
കതിരിടും ഇവിടമാണദ്വൈത ചിന്തതൻ
കാലടി പതിഞ്ഞൊരു തീരം
പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ
പുതിയൊരു സംഗമ ദീപം – ഓ ഓ ഓ ഓ..
(പുഴകൾ…)