കായാമ്പൂ കണ്ണിൽ വിടരും

109
0

ചലച്ചിത്രം: നദി
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
ആലാപനം: കെ.ജെ.യേശുദാസ്‌

കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ..)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ 
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ – സഖീ
ഞാനിറങ്ങീ 
(കായാമ്പൂ..)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു – സഖീ
കെട്ടിയിട്ടു
(കായാമ്പൂ…)