സേതു, പെരുമ്പടവം ശ്രീധരന്, ഉണ്ണി ആര്, പി എഫ് മാത്യൂസ്, ഒ പി സുരേഷ്
തൃശൂര്‍> കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുത്തു. കഥാ വിഭാഗത്തില്‍ ഉണ്ണി ആറിനാണ് പുരസ്കാരം. മികച്ച കവിതയ്ക്കുള്ള പുരസ്കാരം താജ്മഹലിന്(ഒ പി . സുരേഷ്) ലഭിച്ചു.
സേതു , പെരുമ്പടവം ശ്രീധരന് എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.
മറ്റ് പുരസ്കാരങ്ങള്‍ :
ജീവചരിത്രം കെ രഘുനാഥന്, യാത്രാവിവരണം വിധുവിന്‍സെന്റ്, വിവര്‍ത്തനം- അനിത തമ്പി, സംഗീത ശ്രീനിവാസന്, നാടകം- ശ്രീജിത്ത് പൊയില്‍ക്കാവ്, സാഹിത്യവിമര്‍ശനം- പി സോമന്, ബാലസാഹിത്യം- പ്രിയ എഎസ്, വൈജ്ഞാനികസാഹിത്യം- ഡോ. ടികെ ആനന്ദി, ഹാസസാഹിത്യം- ഇന്നസെന്റ്.
കെകെ കൊച്ച്, മാമ്പുഴ കുമാരന്, കെആര്‍ മല്ലിക, സിദ്ധാര്ഥന് പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന് എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം.