പി എഫ് മാത്യൂസ് , ഉണ്ണി ആര്‍, ഒ പി സുരേഷ് എന്നിവര്‍ക്ക് പുരസ്‌കാരം: സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ‘

126
0



സേതു, പെരുമ്പടവം ശ്രീധരന്‍, ഉണ്ണി ആര്‍, പി എഫ് മാത്യൂസ്, ഒ പി സുരേഷ്


തൃശൂര്‍> കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുത്തു. കഥാ വിഭാഗത്തില്‍ ഉണ്ണി ആറിനാണ് പുരസ്‌കാരം. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം താ‌‌ജ്‌മഹലിന്(ഒ പി . സുരേഷ്) ലഭിച്ചു.

സേതു , പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍ :

ജീവചരിത്രം കെ രഘുനാഥന്‍, യാത്രാവിവരണം വിധുവിന്‍സെന്റ്, വിവര്‍ത്തനം- അനിത തമ്പി, സംഗീത ശ്രീനിവാസന്‍, നാടകം- ശ്രീജിത്ത് പൊയില്‍ക്കാവ്, സാഹിത്യവിമര്‍ശനം- പി സോമന്‍, ബാലസാഹിത്യം- പ്രിയ എഎസ്, വൈജ്ഞാനികസാഹിത്യം- ഡോ. ടികെ ആനന്ദി, ഹാസസാഹിത്യം- ഇന്നസെന്റ്.
കെകെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.