പത്ര ഏജന്റുമാരെയും കോവിഡ് പോരാളികളായി അംഗീകരിക്കണം

255
0

ഞങ്ങൾ ഏജന്റ്മാരെകുറിച്ച് ഇവർക്കെങ്കിലും ഒരു കോളം എഴുതാൻ സന്മനസ്സ് തോന്നിയല്ലോ….ഭാഗ്യം.. വിഷമം കൊണ്ട് പറഞ്ഞതാട്ടോ…കാരണം, കോവിഡ് മഹാമാരി തുടങ്ങിയനാൾ മുതൽ പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ മേഖലയിലുള്ളവരെയും മാധ്യമപ്രവർത്തകരെയും അവസരോചിതമായി അഭിനന്ദിക്കാൻ ഗവണ്മെന്റും സമൂഹത്തിന്റെ നാനാതുറയിലുള്ളവരും പലവിധ സാമൂഹികമാധ്യമങ്ങളും മറന്നിട്ടില്ല….അപ്പോഴും ഈ മഹാമാരിപ്രദേശങ്ങളിൽ മഴയും മഞ്ഞും വകവെയ്ക്കാതെ ഉറക്കമിളച്ചു പത്രവിതരണത്തിനായി നടക്കുന്ന ഞാനുൾപ്പെടെ ലക്ഷത്തോളംവരുന്ന ഏജന്റുമാർ ഉണ്ടെന്നകാര്യം ഈ പ്രകീർത്തിക്കുന്ന ആളുകളൊന്നും ഓർക്കാറേയില്ല…. ഏകദേശം എല്ലാവരുടെയും ജീവിതവരുമാനമാർഗമായതുകൊണ്ട് ഞങ്ങൾക്ക് ആരോടും പരിഭവവുമില്ല…പക്ഷെ രണ്ടു ദിവസം മുമ്പ് ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് പേട്ട SNDP ഹാളിൽ വച്ചു covid വാക്സിൻ നൽകിയപ്പോൾ ഒഴിവാക്കപ്പെട്ടത് ഞങ്ങൾ ഏജന്റ്മാരെ മാത്രം…. പല മാധ്യമസ്ഥാപനങ്ങളിലെയും കാന്റീൻ ജോലിക്കാർ പോലും ആ അവസരത്തിനു അർഹരായപ്പോൾ, തഴയപ്പെട്ടത് ഞങ്ങൾ മാത്രം…. ഈ മാധ്യമസ്ഥാപനങ്ങളിൽ ആരെങ്കിലും ഒരാൾ മുൻകൈ എടുത്തു ഞങ്ങളുടെ കാര്യം കൂടി പരിഗണിക്കണം എന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ, ഞങ്ങൾക്കും അവസരം ലഭിക്കുമായിരുന്നു…. പക്ഷെ എല്ലാരും ഞങ്ങളെ മറന്നു… സമൂഹം ജീവഭയത്താൽ പുറത്തിറങ്ങാൻ മടിക്കുന്ന ഈ മഹാമാരികാലത്ത്, ജീവൻപണയംവച്ചു പത്രവിതരണത്തിനും വരിസംഖ്യപിരിവിനും പോകേണ്ടിവരുന്ന ഞങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ..

കോവിഡ് പേടിയോടൊപ്പം അതിതീവ്രമഴയും വകവെയ്ക്കാതെ എന്നത്തേയും പോലെ ഇന്നും കേരളത്തിലെ ജനങ്ങളുടെ കൈകളിൽ പത്രം എത്തിച്ച ലക്ഷക്കണക്കിന് ഏജന്റുമാരിൽ ഒരുവൻ…..