പക്ഷിയുടെ സര്‍ക്കസ്

199
0

പറുദീസാപ്പക്ഷികള്‍ ഇണകളെ ആകര്‍ഷിക്കാന്‍ സര്‍ക്കസ് വേലകള്‍ കാണിക്കാറുണ്ട്. നീലയും ഇ ളംപച്ചനിറവുമുള്ള മനോഹര തൂ വലുകള്‍ വിശറിപോലെ വിടര്‍ത്തി ഇവ മരക്കൊമ്പുകളില്‍ തലകീഴായി തൂങ്ങിക്കിടക്കുമത്രേ.

കോണ്‍ ഐസ്‌ക്രീം കഥ
1904ല്‍ ചൈനയിലെ ഒരു വ്യാപാരമേളയില്‍ ഐസ്‌ക്രീം വിറ്റുകൊണ്ടിരുന്ന കച്ചവടക്കാരന്റെ കൈവശമുണ്ടായിരുന്ന കപ്പുകള്‍ തീര്‍ന്നുപോയി. അയാളെന്തു ചെയ്‌തെന്നോ? മധുരപലഹാരം വിറ്റുകൊണ്ടിരുന്ന മറ്റൊരു കച്ചവടക്കാരനില്‍നിന്നും പലഹാരം വാ ങ്ങി കോണ്‍രൂപത്തില്‍ മടക്കി അതിനുള്ളില്‍ ഐസ്‌ക്രീം നിറച്ച് വിറ്റു. അതോടെ ഐസ്‌ക്രീം നിറയ്ക്കുന്ന കോണും ആള്‍ക്കാര്‍ ഭക്ഷിച്ചുതുടങ്ങി. അങ്ങനെയാണ് കോണ്‍ ഐസ്‌ക്രീം പ്രചാരത്തിലായത്.

സഹാറായില്‍ ഒരു ദിവസം
സഹാറാ മരുഭൂമിയില്‍ ഒരാള്‍ ഒരു ദിവസം ആഹാരമോ വെള്ളമോ തണലോ ഇല്ലാതെ കഴിച്ചുകൂട്ടിയാല്‍ സന്ധ്യയാകുമ്പോഴേക്കും ശരീരത്തില്‍ നിന്നും മൂന്നരലിറ്ററോളം ജലാംശം ന ഷ്ടപ്പെട്ട് അയാള്‍ മരിച്ചിരിക്കും. തീര്‍ച്ച.

ഭൂകമ്പവും മീനും
ഭൂകമ്പം മുന്‍കൂട്ടി അറിയാന്‍ ജപ്പാന്‍കാര്‍ പ്രത്യേക തരം മീനുകളെ ടാങ്കില്‍ വളര്‍ത്താറുണ്ട്. ഭൂകമ്പസാധ്യതയുള്ള സമയം ഈ മീ നുകള്‍ ടാങ്കിനുള്ളില്‍ വെപ്രാള ത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓട്ടം തുടങ്ങും. ഈ സമയം അവ യെ വളര്‍ത്തുന്നവര്‍ വീടുവീട്ട് ജീവന്‍ രക്ഷിക്കാനായി പരക്കം പായും.


ഷട്ടില്‍കോക്ക്
ഷട്ടില്‍ കോക്ക് പലരും കണ്ടിരിക്കും. കൃത്രിമമായിട്ടാണതു നിര്‍മ്മിക്കുന്നതെങ്കിലും യഥാര്‍ത്ഥ ഷട്ടില്‍കോക്ക് വന്‍വാത്ത് എന്നപക്ഷിയുടെ തൂവല്‍കൊണ്ടാണ് നിര്‍മ്മിക്കുന്നത്.