നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു.

612
0

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. 93നെതിരെ 124 വോട്ടുകൾക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സർക്കാരിനു വിശ്വാസം തെളിയിക്കാൻ വേണ്ടിയിരുന്നത്.  പുഷ്പകമൽ ദഹൽ എന്ന പ്രചണ്ഡ നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.