നിര്‍മാണ മേഖല പ്രതിസന്ധിയില്‍

257
0

സംസ്ഥാനത്ത് സിമന്‍റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് വില അഞ്ഞൂറ് രൂപയിലേക്കെത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്‍റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സിമന്‍റ് വ്യാപാരികള്‍ സമരവും തുടങ്ങി. ലോക്ഡൌണ്‍ തുടങ്ങിയതോടെയാണ് സിമന്‍റ് വിലയിലും കാര്യമായ വര്‍ധനവ് ഉണ്ടായത്. ചാക്കിന് നാനൂറ് രൂപ വരെയുണ്ടായിരുന്ന സിമന്‍റ് വില ഇപ്പോള്‍ 490 രൂപ കടന്നു. ചില്ലറ വിപണിയില്‍ അഞ്ഞൂറ് രൂപ വരെയെത്തിയിട്ടുണ്ട്. വന്‍തോതില്‍ സിമന്‍റ് വില വര്‍ധിച്ചതോടെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലായി. വില വര്‍ധനവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിമന്‍റ് വ്യാപാരികള്‍ സമരം ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സിന്റെ സിമന്‍റിന് വിലക്കുറവുണ്ടെങ്കിലും ലഭ്യത ക്കുറവാണ് പ്രശ്നം. സിമന്‍റിനു പുറമേ കമ്പിയുടെ വിലയും കുതിക്കുകയാണ്. അറുപത് രൂപയുണ്ടായിരുന്ന കമ്പി വില 76 രൂപയിലേക്കെത്തി. എം സാന്‍റ് മുതല്‍ ചെങ്കല്ല് വരെയുള്ളവക്കും വന്‍തോതില്‍ വില വര്‍ധിച്ചു.