ദേശീയ റോഡ് സുരക്ഷാ ബോർഡ് രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു

97
0

ദേശീയ റോഡ് സുരക്ഷാ ബോർഡ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം ചട്ടങ്ങൾ സഹിതം 2021 സെപ്റ്റംബർ 3 -ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ബോർഡിന്റെ ഘടന, ചെയർമാനും അംഗങ്ങൾക്കുള്ള യോഗ്യത, തിരഞ്ഞെടുക്കൽ പ്രക്രിയ, ഓഫീസ് കാലാവധി,രാജി,നീക്കം ചെയ്യലിനുള്ള നടപടിക്രമങ്ങൾ, ബോർഡിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും, ബോർഡ് യോഗങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തായിരിക്കും ബോർഡിന്റെ ഹെഡ് ഓഫീസ്. ആവശ്യമെങ്കിൽ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ബോർഡിന്റെ ഓഫീസുകൾ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. കേന്ദ്രസർക്കാർ നിയമിക്കുന്ന ചെയർമാനും മൂന്നിൽ കുറയാത്തതും ഏഴിൽ കവിയാത്തതുമായ അംഗങ്ങളും ഉൾപ്പെടുന്നതായിരിക്കും ബോർഡ്.

റോഡ് സുരക്ഷ, നവീകരണം, നൂതന സാങ്കേതികവിദ്യ, ട്രാഫിക്, മോട്ടോർ വാഹനങ്ങൾ എന്നിവ സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങൾക്കുള്ള ഉത്തരവാദിത്തം ബോർഡിൽ നിക്ഷിപ്തമായിരിക്കും. ഇതിനും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ഇനിപ്പറയുന്ന ചുമതലകൾ ബോർഡ് നിർവ്വഹിക്കും

i (എ) മലയോര മേഖലയിലെ റോഡ് സുരക്ഷ, ട്രാഫിക് മാനേജ്മെന്റ്, റോഡ് നിർമ്മാണം എന്നിവയ്ക്കായി നിർദ്ദിഷ്ട മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക; (ബി) ട്രാഫിക് പോലീസ്, ആശുപത്രി അധികാരികൾ, ദേശീയ പാതാ അധികാരികൾ, വിദ്യാഭ്യാസ – ഗവേഷണ സംഘടനകൾ, മറ്റ് സംഘടനകൾ തുടങ്ങിയവയുടെ ശേഷി വികസനത്തിനും നൈപുണ്യ വികസനത്തിനും ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക സി ) ട്രോമ സൗകര്യങ്ങളും പാരാ മെഡിക്കൽ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുക .

ii കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, പ്രാദേശിക ഭരണകൂടങ്ങൾ തുടങ്ങിയവയ്ക്ക് റോഡ് സുരക്ഷയും ട്രാഫിക് മാനേജ്മെന്റും സംബന്ധിച്ച് സാങ്കേതിക ഉപദേശവും സഹായവും നൽകുക;

iii (എ) നല്ലതും മികച്ചതുമായ പ്രവണതകൾ പ്രോത്സാഹിപ്പിക്കുക; (ബി) റോഡ് സുരക്ഷയിലും ട്രാഫിക് മാനേജ്മെന്റിലും ഉള്ള മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക ; (സി) വാഹന എഞ്ചിനീയറിംഗ് മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക ; (ഡി) അന്താരാഷ്ട്ര സംഘടനകളുമായി ഏകോപനം നിരവ്വഹിക്കുക; (ഇ) ആഭ്യന്തര സാങ്കേതിക നിലവാരം അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിലേക്കുയർത്തുക എന്നീ കാര്യങ്ങൾ

i v റോഡ് സുരക്ഷ, ട്രാഫിക് മാനേജ്മെന്റ്, വാഹനാപകട അന്വേഷണം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണം നടത്തുക.