തെരഞ്ഞെടുപ്പു പരാതികൾ നിരീക്ഷകരെ അറിയിക്കാം

362
0

കോവളം, നേമം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ശുശീൽ ശർവനെ നേരിട്ട് അറിയിക്കാം. കോവളം ഗസ്റ്റ് ഹൗസിൽ ദിവസവും രാവിലെ 11.30 മുതൽ 12.30 വരെ ഇതിനുള്ള സൗകര്യമുണ്ടാകും. 9188619389 എന്ന മൊബൈൽ നമ്പറിലും [email protected] എന്ന ഇ-മെയിലിലും പരാതി അറിയിക്കാവുന്നതാണ്.

കഴക്കൂട്ടം, ചിറയിൻകീഴ് മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്.കെ. ശർമയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാരിതകളും നിർദേശങ്ങളും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും അറിയിക്കുന്നതിന് 9188619386 എന്ന നമ്പറിൽ ബന്ധപ്പെടണം. വാട്‌സ് ആപ്പ് മുഖേനയും അറിയിക്കാം. ഇ-മെയിൽ – [email protected]