സിപ്പി പള്ളിപ്പുറം
കൂട്ടിലെ തത്തയ്ക്കു ചോറുകൊടുക്കുവാന്‍
കുട്ടനും ചേച്ചിയും ചെന്നു
കൂടു തുറന്നവര്‍ ചങ്ങാതിതത്തയെ
കൊഞ്ചിച്ചു കയ്യിലെടുത്തു
തത്തപറ ”ഞ്ഞെന്റെ ചുണ്ടിലെ ലിപ്സ്റ്റിക്കു
വല്ലാതെ മാഞ്ഞല്ലൊ കുട്ടാ!
പാര്‍ലറില്‍ പോയി ഞാനിത്തിരി ലിപ്സ്റ്റിക്കു
തേച്ചുട്ടു വേഗം വരട്ടെ”?
അതുകേട്ടു നമ്മുടെ പാവമാം കുട്ടന്റെ
കുഞ്ഞുമനസ്സൊന്നലിഞ്ഞു.
ചുണ്ടത്തു ലിപ്സ്റ്റിക്കു തേച്ചു വരാനവന്‍
തത്തയെ പെട്ടെന്നു വിട്ടു!~
”ഗുഡ്‌ബൈ” പറഞ്ഞിട്ടു ചങ്ങാതിത്തത്തമ്മ
ദൂരേയ്ക്കു പോയിമറഞ്ഞു.
കുട്ടനും ചേച്ചിയും കുന്തം വിഴുങ്ങിയ
മാതിരയന്തിച്ചു നിന്നു!