നാടക് രണ്ടാം സംസ്ഥാനസമ്മേളനം നവംബര്‍ 25, 26, 27 തിരുവനന്തപുരം ടാഗോര്‍
കലാപരമായും, സാമൂഹികമായും നാം കടന്നു പോകുന്ന നിര്‍ണായകമായ ഒരു ഘട്ടത്തില്‍ രാജ്യത്തിന്റെ ഏറ്റവും നിര്‍ഭയവും ശക്തവുമായ രണ്ടു വിമതശബ്ദങ്ങള്‍ കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ സംഘടന ആയ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ എത്തുന്നു. പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്ടുമായ ടീസ്ട സെതല്‍വാദും, പ്രശസ്ത നടനും, രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വവുമായ പ്രകാശ് രാജും നവംബര്‍ 25, 26, 27 തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ നാടക പ്രവര്‍ത്തകരെയും, പൊതു ജനത്തെയും അഭിസംബോധന ചെയ്തു സംസാരിക്കും. ഇവര്‍ക്ക് പുറമേ, കീര്‍ത്തി ജെയിന്‍, (മുന്‍ ഡയരക്ടര്‍, നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ) പ്രസന്ന രാമസ്വാമി (നാടക സംവിധായിക, എഴുത്തുകാരി ) തുടങ്ങി രാജ്യത്തെ പ്രമുഖ നാടക വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കും.
മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഇത്തവണയും വിവിധ കാര്യ പരിപാടികളോടെ ആണ് ആഘോഷിക്കുന്നത്.
14 ജില്ലകളില്‍ നിന്നും, കേരളത്തിന് പുറത്തുള്ള ആദ്യ ഘടകമായ ബാംഗ്ലൂര്‍ യുണിടില്‍ നിന്നും ഉള്ള 450 ഓളം നാടക ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിന് പുറമേ, പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുന്ന സെമിനാര്‍, മണിപ്പൂര്‍ ട്രെഷര്‍ ആര്‍ട്ട് അസോസിയെറേന്‍ അവതരിപ്പിക്കുന്ന “അന്ധായുഗ് ‘, കര്‍ണ്ണാടകയില്‍ നിന്നുള്ള, കലാട്ട ഉദ്യവരാ’ ഗ്രൂപ്പിന്‍റെ ‘യത്ര നാര്യസ്ത പൂജ്യന്തേ ” എന്നീ നാടകങ്ങളും പ്രസാദ് പൊന്നാനി ആന്‍ഡ് ടീം അവതരിപ്പിക്കുന്ന ‘മെഹ്ഫില്‍ രാവ് ‘ അട്ടപ്പാടിയില്‍ നിന്നുള്ള ‘ നമുക്ക് നാമേ ‘ എന്നാ ഗോത്ര കലാകാരകകൂട്ടം അവതരിപ്പിക്കുന്ന പരിപാടി, 14 ജില്ലകളും വിവിധ പരിപാടികളോടെ അണി ചേരുന്ന തിയറ്റര്‍ മാര്‍ച്ച് , സാംസ്ക്കാരിക സമ്മേളനം പ്രസക്തമായ വിവിധ വിഷയങ്ങളില്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടങ്ങി നാടിനേയും നാട്ടാരെയും കലാകാര സമൂഹത്തെയും
ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് സമ്മേളന വേദിയില്‍ ഇടം ഉണ്ടാകും.
നാടക പ്രവര്‍ത്തകരുടെ ഉന്നമാനതിനോപ്പം നാടക മേഖലയിലെ സമഗ്ര മാറ്റം സംഘടനയുടെ ലക്ഷ്യമാണ്. നാടകത്തിന് വേണ്ടി മാത്രം ഒരു അക്കാഡമി, ഗൗരവ പൂർണ്ണമായ ഒരു കലയിൽ ഇടപെടുന്നവർ എന്ന നിലയിൽ നാടക പ്രവർത്തകരുടെ സാമൂഹ്യ പദവി respected ആകണം, നാടകത്തെ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം, പ്രൈമറി സ്കൂൾ തലം വരെ നാടകത്തെ പഠന മാധ്യമമായി പ്രഖ്യാപിക്കണം, പ്രൊഫഷണൽ കോഴ്സുകളിൽ അടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിൽ എല്ലായിടത്തും തിയേറ്റർ അപ്രസിയേഷൻ കോഴ്സുകൾ ഉൾപ്പെടുത്തണം, നാടകം പഠിച്ചവരെ ബന്ധപ്പെട്ട മേഖലകളിൽ സര്ക്കാര് നിയമനം നൽകണം, കലാ സ്ഥാപനങ്ങളിൽ കലാ ബന്ധമുള്ളവർ ഉദ്യോഗസ്ഥരായി വരണം, നാടക നിർമ്മാണത്തിനും അവതരണത്തിനുമുള്ള ഭൗതീക സാഹചര്യങ്ങൾ പൊതു മേഖലയിലും കോ ഓപ്പറെട്ടീവ് രീതിയിലും ഉണ്ടാകണം, റിഹേഴ്സൽ – അവതരണ സ്പാസുകൾ നാട്ടിൻ പുറങ്ങളിലും നഗരത്തിലും ഉണ്ടാകണം, സര്ക്കാര് നാടക നിർമ്മാണ അവതരണങ്ങൾക്ക് ഗ്രാൻ്റ് അനുവദിക്കണം, ടികറ്റ് ഷോകൾ ഒരു കൾച്ചർ ആകണം, സിനിമ തിയറ്റർ പോലെ സ്ഥിരം നാടക ശാലകൾ ഉണ്ടാകണം, പ്രൊഫഷണൽ റെപ്പോർട്ടറി കമ്പനികൾ ഉണ്ടാകണം, ഗ്രാമീണ നാടക സമിതികൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഓരോ പഞ്ചായത്തിലും ഉണ്ടാകണം, ഒരു പഞ്ചായത്തിൽ ഒരു തിയേറ്റർ സ്റ്റുഡിയോ ഉണ്ടാകണം, തുടങ്ങി നിരവധി ഉദേശ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് നാടക്.
വാർത്താ സമ്മേളനത്തിൽ
സംഘാടക സമിതി വർക്കിംഗ് ചെയർമാൻ
ഡി രഘൂത്തമൻ, പ്രസിഡൻറ് പി രഘുനാഥ്,
ജനറൽ സെക്രട്ടറി ജെ ശൈലജ, ജില്ലാ പ്രസിഡൻറ് വിജു വർമ്മ, ജില്ലാ സെക്രട്ടറി ജോസ് പി റാഫേൽ, മീഡിയ കമ്മിറ്റി ചെയർമാൻ സുരേഷ് വെള്ളിമംഗലം, കൺവീനർ അലക്സ് വള്ളികുന്നം എന്നിവർ പങ്കെടുത്തു.