കോവിഡ് വാക്സിനേഷൻ: മുഴുവൻ മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം

584
0

സർക്കാർ സൗജന്യമായി നൽകുന്ന കോവി ഡ് വാക്സിനേഷനിൽ കോവി ഡ് മുന്നണി പോരാളികളായ മുഴുവൻ മാധ്യമ പ്രവർത്തകരെയും മാധ്യമ മേഖലയെ ഒന്നാകയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു ,

നിലവിൽ ഒരു സംഘടനകളിലും അംഗത്വമില്ലാത്ത ആയിരക്കണക്കിനു മാധ്യമ പ്രവർത്തകരാണ് ജോലിചെയ്യുന്നത്. ഇ അസംഘടിത വിഭാഗത്തിൽപെട്ട മാധ്യമ പ്രവർത്തകരെ തഴയപ്പെടുന്ന അവസ്ഥയാണ് ഉള്ളത് : ഇത് അനീതിയാണ്. ഇത് മാറ്റാൻ ആവശ്യമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു

മാധ്യമ പ്രവർത്തകർക്ക് എല്ലാ സർക്കാർ ആശുപത്രികളിലും സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വാക്സിൻ എടുക്കാവുന്ന രീതിയിൽ … സർക്കാർ നടപടികൾ സ്വീകരിക്കും എന്നു പ്രതീക്ഷിക്കുന്നതായി നിരവധി മാധ്യമ പ്രവർത്തകർ പറയുന്നു