കെൽപാം ചെയർമാനായി സുരേഷ് സ്ഥാനമേറ്റു

113
0

മുതിർന്ന കോൺഗ്രസ് നേതാവ് സുന്ദരം നാടാരുടെ മകനാണ് സുരേഷ്

തിരു: കേരള സ്റ്റേറ്റ് പൾമിറ പ്രോഡക്റ്റ് & എംപ്ലോയീസ് വെൽഫെയർ കോർപ്പറേഷന്റെ പുതിയ ചെയർമാനായി ശ്രീ എസ്. സുരേഷ് കുമാർ 10.01.2022 തിങ്കളാഴ്ച രാവിലെ 10.30 ന് സ്ഥാനമേറ്റു.
1985 ൽ അന്നത്തെ ഗതാഗത കൃഷി ഗ്രാമീണ വികസന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. സുന്ദരൻ നാടാരുടെ ശ്രമഫലമായി രൂപംകൊണ്ട സ്ഥാപനമാണ് കെൽപ്പാം. 1993 മുതൽ 1996 വരെ കെൽപാമിന്റെ ചെയർമാൻ പദവും അലങ്കരിച്ച ശ്രീ സുന്ദരൻ നാടാരുടെ മകനാണ് സ്ഥാനമേറ്റ ചെയർമാൻ. തദവസരത്തിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം എംഎൽഎ ശ്രീ. ആൻസലൻ, പാറശ്ശാല നിയോജക മണ്ഡലം എംഎൽഎ ശ്രീ. സി കെ ഹരീന്ദ്രൻ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി. കെ. രാജ്മോഹൻ തുടങ്ങി ഔദ്യോഗിക രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തുള്ള നിരവധി പേർ പങ്കെടുത്തു.