കായംകുളം ദേശീയപാതയിൽ വാഹനാപകടം

348
0

ആലപ്പുഴ കായംകുളം ദേശീയപാതയിൽ കരീലകുളങ്ങരയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ലോറിയും കാറും കൂട്ടിയിടിചാണ് അപകടമുണ്ടായത്.

ആയിഷ ഫാത്തിമ (25), റിയാസ് (27), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. എല്ലാവരും കായംകുളം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന അജ്മി (23), അൻഷാദ് (27) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ.