കസ്റ്റംസ് വിശദീകരണം തേടി

449
0

തിരുവനന്തപുരം വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ട് ബഹു. നിയമസഭാ സ്പീക്കറില്‍നിന്നും ആവശ്യമായ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ ദൃശ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന പലതരം ഊഹാപോഹങ്ങള്‍ ശരിയല്ല എന്ന് അറിയിക്കുന്നു.

ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ ബഹു. സ്പീക്കര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

നിയമസഭയുടെ ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബഹു. സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ് ഔദ്യോഗിക വസതിയില്‍വച്ച് കസ്റ്റംസ് വേണ്ട വിശദീകരണം തേടിയതായി ഇതിനാല്‍ അറിയിക്കുന്നു.

അനാവശ്യമായ വിവാദ വാര്‍ത്തകള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുത് എന്ന് അഭ്യർത്ഥിയ്ക്കുന്നു..