യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ. കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണ (25) യെ ആണ് സഹോദരി ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നേഴ്സാണ് ഹരികൃഷ്ണ. യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപണമുണ്ട്. സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു. കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.