അപര്‍ണ്ണാസെന്‍

251
0

ഇന്ത്യന്‍ സിനിമാലോക ത്തെ നായികയും സംവിധായികയുമായ അപര്‍ണ്ണാസെ ന്‍ പാശ്ചാത്യ ബംഗാളിലെ മുന്‍നിര സാംസാകാരിക നായിക കൂടിയാണ്. മികച്ച സിനിമാ സംവിധായിക എ ന്ന നിലയില്‍ ഇന്ത്യന്‍ നാ ഷണല്‍ ഫിലിം അവാര്‍ ഡിന് അര്‍ഹയായ അപര്‍ ണ്ണാസെന്നിന് മാനില ഇന്റ ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രിക്‌സ് അ വാര്‍ഡും ലഭിച്ചിരുന്നു.
കല്‍ക്കട്ടയില്‍ സാംസ്‌കാരികമായി ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഒരു ബം ഗാളി കുടുംബത്തിലായിരുന്നു അപര്‍ണ്ണ ജനിച്ചത്. സിനിമാ നി ര്‍മ്മാതാവും നിരൂപകനുമായ ചിദാനന്ദദാസ് ഗുപ്തയായിരുന്നു അപര്‍ണ്ണയുടെ പിതാവ്. 1961ല്‍ സത്യജിത് റേയുടെ ‘തീന്‍കന്യ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെയാണ് അപര്‍ണ്ണ സിനിമാരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീടാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട കലാപരിപോഷണ കേന്ദ്രമായ പ്രസിഡന്‍സി കോളേജില്‍ ഇവര്‍ പ്രവേശിച്ചതും പഠനം നടത്തിയതും.
1965ല്‍ മൃണാല്‍ സെനിന്റെ ‘ആകാശ് കുസും’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ 1970ന്റെ അവസാനം വരെ ബംഗാളി സിനിമാരംഗത്ത് തിളങ്ങിനില്‍ക്കാന്‍ അപര്‍ണ്ണാസെന്നിന് സാധിച്ചു. ഇതേ സമയത്ത് ഹിന്ദി സിനിമയില്‍ നിന്നും ധാരാളം അവസരങ്ങള്‍ അപര്‍ണ്ണയെത്തേടിയെത്തിയിരുന്നു.
1981ലാണ് ഒരു സംവിധായിക എന്ന നിലയില്‍ അപര്‍ണ്ണയുടെ തുടക്കം. 36 ചൗരംഗീലൈന്‍ എന്ന സിനിമയായിരുന്നു അവര്‍ ആദ്യമായി സംവിധാനം ചെയ്തത്. ഈ സിനിമയുടെ തിരക്കഥാകൃത്ത് എന്ന സ്ഥാനവും അപര്‍ണ്ണയ്ക്ക് തന്നെ. ആധുനിക ഇന്ത്യയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ പരാമര്‍ശിക്കുന്ന പരോമ, യുഗാന്ത് തുടങ്ങിയ സിനിമകളും അപര്‍ണ്ണയാണ് സംവിധാനം ചെയ്തത്. 2002ല്‍ അവര്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്റ് മിസിസ്സ് അയ്യര്‍ എന്ന സിനിമയ്ക്ക് മൂന്നാമത് ദേശീയ ഫിലിം അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഏറെ ശ്രദ്ധ നേടിയ ഈ സിനിമയില്‍ ഇന്ത്യയിലെ ഹിന്ദു- മുസ്ലീം ലഹളകളായിരുന്നു പ്രധാന പ്രതിപാദ്യം.