വസുധെെവ കുടുംബകം

288
0

കെപി യൂസഫ്

പാതയോരത്ത് കിടക്കുന്നു
ദിക്കറിയാതെ ഒരുത്തൻ
വസുധെെവ കുടുംബകം
തെരുവിൽ
ഗർഭാലസ്യത്തിൻെറ
വൈഷമ്യനടത്തം
അഷ്ടിക്കു വകയില്ലാത്തോർ
അഷ്ടദിക്ക് അറിയാത്തോർ
അന്നം
തേടുന്നവനുണ്ടോ
ഔചിത്യബോധം
ഇരുചക്രത്തിൽ
മദാലസകളുടെ
അവരോഹണപാച്ചിൽ
വീടണയാൻ വെമ്പും
ക്ഷീണിത ഗാത്രർ
പുനർജനിക്കും മുമ്പേയുള്ള
പ്രഥമ പിറവി
ഗർഭമൊഴിഞ്ഞ
വയറുകൾ
ആരവമൊഴിഞ്ഞ
പടക്കളമായി
നാടൻ കോഴികളുടെ
നാട്ടു മാംഗല്യവും
നടവഴിയിലെ
ചിക്കി ചികയലും
പ്യൂപ്പ വിരിഞ്ഞ്
ചെറു ശലഭങ്ങൾ
സ്വാതന്ത്ര്യ
വിഹായസ്സണഞ്ഞു.