താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ

424
0

സിനിമ: ബാല്യകാലലഖി
രചന: കെ.ടി.മുഹമ്മദ്
സംഗീതം: കെ.രാഘവന്‍
പാടിയത്: കെ.ജെ.യേശുദാസ്‌

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണപൈങ്കിളിയില് പങ്ക്  റങ്കുളോളെ
പങ്ക്  റങ്കുളോളെ

പൂനിലാവ്‌ വന്ന് പൂവിതറുന്നുണ്ട്
പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെ
പൂത്തുനില്‍ക്കുന്നോളെ

കാത്തിരുന്ന് കാത്തിരുന്ന് കാൽതരിച്ചു പോയി
കാത്തിരുന്ന് കാത്തിരുന്ന് കാൽതരിച്ചു പോയി
കണ്മണിയെ കാണുവാനായ് കണ്‍കൊതിച്ചു പോയി
കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചു പോയി
കണ്ണുകളാല്‍ ഖല്ബുകളില്‍ കല്ലെറിന്നോളെ

താമരപൂകാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക്  റങ്കുളോളെ
പങ്ക് റങ്കുളോളെ

അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
കണ്ണുകളാല്‍ ഖല്ബുകളില്‍ കല്ലെറിയുന്നോളെ