നിഴല്‍ ചിത്രം

424
0

സുജാ ഗോപാലന്‍


കണ്ടു ഞാന്‍ നിന്നെ
കനല്‍ നിറഞ്ഞ വീഥിയില്‍
തിരഞ്ഞു നീ ആരെന്ന്
എങ്ങും ഞാന്‍ കണ്ടില്ല
എല്ലാം എന്‍ കിനാവോ
അരണ്ട വെളിച്ചത്തില്‍
തനിയെ ഞാന്‍ നടന്നു
അതാ നീ വീണ്ടും
എന്‍ അരികത്ത്
കദനം നിറഞ്ഞ എന്‍
വഴിയില്‍
കനലായ് നീ-
കെടാവിളക്കായ് നീ-
അറിയുന്നു ഞാന്‍
ഇവിടെയും നീ ഉണ്ടെന്ന്
എന്‍ നിഴലായ്
നിഴല്‍ച്ചിത്രമായ്….