KSRTC കുടുംബങ്ങളെ പട്ടിണിയിലാക്കി വയറെരിയുന്ന തൊഴിലാളികളെ പരിഹസിക്കരുത് – KST എംപ്ലോയീസ് സംഘ് (BMS)

122
0

മെയ് മാസത്തിൽ 193 കോടി രൂപ വരുമാനം ഉണ്ടായിരുന്നിട്ടും സർക്കാർ KSRTC ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. ശമ്പള പ്രതിസന്ധി സർക്കാർ ബോധപൂർവ്വംസൃഷ്ടിക്കുന്നതാണ്. ജീവനക്കാർ വിയർത്ത് കൊണ്ടുവന്ന പണം ഖജനാവിൽ അടച്ച ശേഷം നടത്തുന്ന ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ശമ്പളം മുടങ്ങാൻ കാരണം. കരാർ പ്രകാരം ശമ്പളം 5-ാം തിയതിക്കുള്ളിൽ നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്.
എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധിക വില നൽകി എന്ന കള്ളക്കണക്ക് നിരത്തി തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചു. ബഹു. സുപ്രീം കോടതിയിൽ അത് തെറ്റാണെന്നും, കൂടിയ നിരക്കിൽ KSRTC -ക്ക് ഡീസൽ നൽകിയിട്ടില്ലെന്നും എണ്ണക്കമ്പനികൾ സത്യവാങ്മൂലം സമർപ്പിച്ചിട്ടും, എംപ്ലോയീസ് സംഘ് ബഹു: ഗതാഗത മന്ത്രിക്കും ബഹു. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും അഴിമതി അന്വേഷിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
(1) KSRTC യിലെ ശമ്പള പ്രതിസന്ധി ഉൾപ്പെടെ എല്ലാ വിഷയങ്ങളും സർക്കാർ ഇടപെട്ട് ശാശ്വത പരിഹാര കാണുക.
(2) KSRTC യെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി പൊതു ഗതാഗതം സംരക്ഷിക്കുക…
(3) ശമ്പളം കൃത്യമായി വിതരണം ചെയ്യുക
(4) കെ – സ്വിഫ്റ്റ് KSRTC യിൽ ലയിപ്പിക്കുക
(5) തൊഴിൽ നിയമങ്ങൾ പാലിക്കുക.
(6)KSRTCയുടെ കട-ജഡഭാരം ഏറ്റെടുത്ത് LDF പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുക
(7) KSRTC നിന്നും ഈടാക്കുന്ന അധിക ഡീസൽ നികുതി ഒഴിവാക്കുക.
(8) 15% DA കുടിശിക അനുവദിക്കുക
എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ KST എംപ്ലോയീസ് സംഘ് (BMS) ന്റെ നേതൃത്വത്തിൽആരംഭിച്ച അനിശ്ചിതകാല പ്രതിഷേധ ധർണ്ണയുടെ മൂന്നാം ദിവസത്തെ പ്രതിഷേധ പരിപാടികൾ 09-6-2022-ന് രാവിലെ 10.00 മണിക്ക് BMS ജില്ലാ സെക്രട്ടറി ശ്രീ. കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. KSTES ജില്ലാ പ്രസിഡന്റ് ബി സതികുമാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ, സംസ്ഥാന ഭാരവാഹികളായ എൻ എസ് രണജിത്, പ്രദീപ് V നായർ, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ഡി. കുഞ്ഞുമോൻ, KSTES ജില്ലാ ഭാരവാഹികളായ വി.ആർ ആദർശ്, വി.ആർ അജിത്, എസ്. ഗിരീന്ദ്രലാൽ, D.ബിജു, P.K സുഹൃദ് കൃഷ്ണ, ബിഎംഎസ് പ്രവർത്തക സമിതി അംഗം P.G മഹേഷ് എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.