എൻ ജീവിതം

135
0

രാജലക്ഷ്മി രാകേഷ്

അടർന്നു വീഴാൻ കൊതിയ്ക്കുന്ന ഇല അല്ല ഞാനിന്ന്..
വിടരാൻ കൊതിയ്ക്കുന്ന പൂവുമല്ല..
ഉദിയ്ക്കാനായ് കാത്തിരിയ്ക്കുന്ന സൂര്യനല്ല ഞാനിന്ന്..
നിലാവ് തരുന്നൊരു ചന്ദ്രനു മല്ല..
പ്രണയമുണ്ടെന്നിൽ എന്റെ മിഴികളിൽ എന്റെ സിരകളിൽ പ്രണയമുണ്ട്..
തിരയില്ല, തിരമാലകളില്ലെങ്കിൽ ശാന്തമീ കടലും ഇല്ലയല്ലോ..
വിജനമാം ഈ ജീവിത താരയിൽ ഇനിയുമൊരു ഏടായി ഞാനുമില്ല..
പൂവില്ല.. മധു ഇല്ല.. മലരിലെ മണമില്ല..
മാരിവില്ലിനേഴഴകുമില്ല..
പാറി നടക്കുവാൻ പൂമ്പാറ്റ യില്ല..
പൂമണം വീശുവാൻ കാറ്റുമില്ല..
ഓരോരോ ഇലയും കൊഴിഞ്ഞു വീണു മണ്ണിൽ..
ഉണങ്ങി കരിഞ്ഞിതാ പൂമരങ്ങൾ…
ഇനിയുമൊരു വസന്തത്തിനു കാത്തു നിൽക്കാതെ പൂമര ചില്ല യും പോയ്‌ മറഞ്ഞു..
വറ്റി വരണ്ടു പോയ്‌ നീർ ചാലുകളെല്ലാം…
നിറങ്ങളില്ലാത്തൊരാ ജീവിത ചക്രത്തിൽ ഏകനായ് തുഴയുന്ന തോണികാരനെ പോൽ എൻ ജീവിതം…