കോവിഡ് സൃഷ്ടിച്ചത് ഒമ്പത് പുതിയ സഹസ്രകോടീശ്വരന്മാരെ

303
0

കോവിഡ് വാക്സിൻ നിർമാണത്തിലൂടെ ലോകത്ത് പുതുതായി സഹസ്രകോടീശ്വരന്മാരായത് ഒമ്പതുപേർ. വാക്സിൻ നിർമാണം കുത്തകയാക്കിവെച്ചിരിക്കുന്ന കമ്പനികളുടെ സ്ഥാപകരോ ഓഹരിയുടമകളോ ആണ് ഇവർ. ആഗോള വാക്സിൻ ലഭ്യതയ്ക്കായി പ്രവർത്തിക്കുന്ന പീപ്പിൾസ് വാക്സിൻ അലയൻസ് ജി20 നേതാക്കളുടെ ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായി വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
വാക്സിൻ നിർമാണത്തിൽ കമ്പനികളുടെ കുത്തക അവസാനിപ്പിച്ച് വിതരണം ഊർജിതമാക്കാനുള്ള നടപടികളാണ് വെള്ളിയാഴ്ചത്തെ ജി-20 നേതാക്കളുടെ യോഗം ചർച്ച ചെയ്യുന്നത്. ചർച്ച ചെയ്യാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
പുതിയ സഹസ്രകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 1.41 ലക്ഷം കോടി രൂപയാണ് (1930 കോടി ഡോളർ. ഇടത്തരം രാജ്യങ്ങളിലെ എല്ലാവർക്കും വാക്സിൻ നൽകാൻ ഈ തുക മതി. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനാവാലയുൾപ്പെടെ നിലവിലുള്ള എട്ട് അതിസമ്പന്നരുടെ സ്വത്തും 23.54 ലക്ഷം കോടി രൂപ (3220 കോടി ഡോളർ) വർധിച്ചു. കഴിഞ്ഞകൊല്ലം 59,907 കോടി രൂപയായിരുന്ന (820 കോടി ഡോളർ) പൂനാവാലയുടെ സമ്പത്ത് 92,856 കോടി രൂപയായാണ് (1270 കോടി ഡോളർ) കൂടിയത്.

  1. സ്റ്റെഫാൻ ബാൻസെൽ, മൊഡേണ സി.ഇ.ഒ. 31,438 കോടി രൂപ (430 കോടി ഡോളർ)
  2. ഉഗൂർ സാഹിൻ, ബിയോൺടെക് സി.ഇ.ഒ. 29,228 കോടി രൂപ (400 കോടി ഡോളർ)
  3. തിമോത്തി സ്‌പ്രിങ്ങർ, മൊഡേണ സ്ഥാപക നിക്ഷേപകൻ 16,075 കോടി രൂപ (220 കോടി ഡോളർ)
  4. നൗബാർ അഫിയാൻ, മൊഡേണ ചെയർമാൻ 13,883 കോടി രൂപ (190 കോടി ഡോളർ)
  5. ഹുവാൻ ലോപ്പസ് ബെൽമൊന്റെ, റോവി ചെയർമാൻ 13,149 കോടി രൂപ (180 കോടി ഡോളർ)
  6. റോബട്ട് ലാങ്ങർ, മൊഡേണ സ്ഥാപക നിക്ഷേപകൻ 11,689 കോടി രൂപ (160 കോടി ഡോളർ)
  7. ഹു താവോ, കാൻസിനോ ബയോളജിക്സ് സഹസ്ഥാപകൻ 9,496 കോടി രൂപ (130 കോടി ഡോളർ)
  8. ചു ഡോങ്ക്‌സ്യു, കാൻസിനോ ബയോളജിക്സ് സീനിയർ വൈസ് പ്രസിഡൻറ് 8,767 രൂപ (120 കോടി ഡോളർ)
  9. മാവോ ഹുയിൻഹോവ, കാൻസിനോ ബയോളജിക്സ് സീനിയർ വൈസ് പ്രസിഡൻറ് 7,306 രൂപ (100 കോടി ഡോളർ)

.