ഭാഗധേയം

357
0

ജസ്റ്റിന്‍ജോസഫ് കാഞ്ഞിരത്താനം

പോകമേഘമേ അഴലാതെ
വിധിയെ നീ പഴിക്കാതെവാനില്‍
മായാജാലം; അഖിലം ക്ഷണാഞ്ചലം!
ജന്മമേമിഥ്യ നീ പാഴ്കിനാവുപോല്‍!

വാഴുമിരുളുംവെളിച്ചവും
നിലാവിന്‍ കൈത്തിരികളുമെല്ലാം…
കാലമൊരുക്കുമൊരു നിഴല്‍ നാടകം!
കര്‍മ്മ കാണ്ഡങ്ങള്‍ തീര്‍ത്തൊരു ബന്ധനം!

രാഗമേഘങ്ങള്‍ അടരാടി
കനവുകള്‍ ചിതറുംവേദിയില്‍
കാനല്‍ ജലകേളിഒളിമിന്നുംമായ നീ!
അശ്രു ബിന്ദുപോലറ്റു പോം ഓര്‍മ്മ നീ~!

അഗ്നിച്ചിറകിലിരതേടി
ചിതയുടെമുഖം പേറിമൃത്യു!
ജീവകോടികള്‍ മറയും ക്ഷണഭംഗുരം!
ലോകമാകവേ,ആകുലവിഹ്വലം

ആര്‍ത്തരര്‍ത്ഥികള്‍ക്കൊരുതുള്ളി-
ജലംപോലും നല്കാത്ത മഹതീ,
ദൂരെചുടലയില്‍ തണല്‍ കൊള്ളാന്‍ വരിക!
നിത്യ നിദ്രയിലമരാന്‍ നീ വരിക!

ലോക നീതി നീ വിതയ്ക്കുന്നു
വിതകൊയ്യും ഒരു നാള്‍ കര്‍മ്മമേ!
കാലമനാദിയായ് വാപിളര്‍ന്നീടവേ,
പോക, വിരഹത്തിലലിയുവാന്‍ മേഘമേ…!

കാലഗതിയില്‍വരും വന്നു
മറഞ്ഞുപോം അഖിലംഒരുനാള്‍…!
നിത്യനിപാതത്തില്‍ മറയൂ നീ മേഘമേ!
പോകൂ,വിനാശത്തില്‍ വിലയിക്കൂശാന്തമായ്…!
ലോകം ജഡസങ്കുലം; സര്‍വ്വം
വരും,പോകും,ഈ ഭൂവില്‍ഒരുപോല്‍….!
കാലരഥമേറിഗമിക്കൂ നീ സാദരം!
നിത്യനിതാന്തം നിഷ്‌ക്രമിക്കൂ നീ മേഘമേ!