ചിത്രം: ഒരുകഥ ഒരു നുണക്കഥ
അറിയാതെ….. അറിയാതെ എന്നിലെ എന്നിൽ നീ… എന്നിലെ എന്നിൽ നീ
കവിതയായ് വന്നു തുളുമ്പി…. …
അനുഭൂതി ധന്യമാം ശാദ്വല ഭൂമിയിൽ
നവനീയ ചന്ദിക പൊങ്ങി………
ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം ഒരു മുളംങ്കാറ്റിന്റെ
രോമ ഹർഷങ്ങളിൽ…. പ്രണയം തുടിക്കുന്ന യാമം പ്രണയം
തുടിക്കുന്ന…… യാമം…
പദ ചലനങ്ങളിൽ…പരിരംഭണങ്ങളിൽ
പാടേ മറന്നു ഞാൻ നിന്നു …..
അയഥാർത്ഥമായിക ഗോപുര സീമകൾ
ആശകൾ താനേ..തുറന്നു ആശകൾ താനേ…….. തുറന്നു