അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഇന്ന് 18.01.2022(ചൊവ്വാഴ്ച) മുതല്‍ 26.02.2022 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

114
0

കൊവിഡ് 19, ഓമിക്രോണ്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അഗസ്ത്യാര്‍കൂടം ട്രക്കിംഗിന് ഇന്ന് 18.01.2022(ചൊവ്വാഴ്ച) മുതല്‍ 26.02.2022 വരെ ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2360762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.