ആശയപൂര്‍ണ്ണിമ(ഗദ്യകവിത)

256
0


കെ.പി.യൂസഫ്

മണ്ണിലെ മര്‍ത്ത്യരുടെ
ദുരിതംകണ്ട്
പിശാചട്ടഹസിക്കുന്നു
ദൈവവചനങ്ങള്‍
ഗതികിട്ടാതലയുന്നു
മനസ്സുകള്‍
പകുത്തെടുത്ത്
ദൈവം മനുജരുടെ
ജീവിതം അമ്മാനമാടുന്നു
ന്യായാസനങ്ങളില്‍
ദൈവത്തിന്റെ
പ്രതിപുരുഷന്മാര്‍
ചട്ടങ്ങള്‍മാറ്റി പണിയുന്നു
വേഴാമ്പലിന്റെ കാത്തിരിപ്പ്
കോകിലങ്ങളുടെ കളകൂജനം
മാമ്പൂക്കള്‍ തന്‍ സുഗന്ധം
കൊന്നക്കണി ദര്‍ശനം
യുഗപുരുഷന്മാരുടെ ആഗമനം
നവഗ്രഹസക്രമണം
മനുജമനസ്സില്‍
പ്രത്യാശയുടെ
നിറദീപനാളങ്ങള്‍
ആശയാഭിലാഷങ്ങളുടെ
പൂര്‍ണ്ണിമ
ഭൂമിയില്‍
സ്വര്‍ഗ്ഗസാന്നിദ്ധ്യം