കേരള — 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

604
0


മെരിറ്റിൽ നിയമനം ലഭിക്കേണ്ടവർക്കും ദോഷം ചെയ്യുന്നനടപടിയെന്ന് നിരീക്ഷണം.

കേരള സർവകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ചു് നിയമനം നൽകിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചുകൊണ്ട് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു.

വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേർത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, അധ്യാപക നിയമനത്തിന് അപേക്ഷ കരായിരുന്ന ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ: ജി. രാധാകൃഷ്ണപിള്ളയും, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി.വിജയലക്ഷ്മിയും, മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം മുഖേന ഫയൽ ചെയത ഹർജിയിന്മേലാണ് ഉത്തരവ്. നിയമന സമയത്ത് തന്നെ സർവകലാശാലയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ചഹർജിയിന്മേൽ
ഹൈക്കോടതി നിർദ്ദേശ പ്രകാരം ഈ നിയമങ്ങൾ കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നിയമനഉത്തരവുകൾ നൽകിയത്.

വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥികളെ സർവകലാശാലയുടെ പ്രസ്തുത നടപടി ദോഷകരമായി ബാധിക്കുമെന്നും അതുകൊണ്ട് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായും കോടതിയുടെ ഉത്തരവിൽ പറയുന്നു.

2017 ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്.വിവാദമായ എക്സ്. MP, പി. കെ. ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ബിയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സറായുള്ള നിയമനവും ഇക്കൂട്ടത്തിൽപെടും

കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകളിൽ സമാന രീതിയിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്ത് ഫയൽ ചെയ്തിട്ടുള്ള ഹർജ്ജികൾ ഹൈക്കോടതിയുടെ പരിഗണയിലാണ്. സംസ്കൃത സർവകലാശാലയിൽ നടന്ന M.B.രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയുടെ നിയമനവും ഇക്കൂട്ടത്തിലുണ്ട്..