നിരോധിത പുകയില ഉൽപ്പന്നങ്ങളും കണക്കിൽ പെടാത്ത 19.06ലക്ഷം രുപയും പിടികൂടി.

417
0

പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ നിയമസഭ ഇലക്ഷനോട് അനുബന്ധിച്ച് തിരുവനന്തപുരം റുറൽ ജില്ലാ പോലീസ് മേധാവി പി. കെ. മധു IPS അവർകളുടെ നിർദേശപ്രകാരം പാലോട് പോലീസും ,നെടുമങ്ങാട് ഷാഡോ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ റെയ്ഡിൽ കടയിലും വീട്ടിൽ നിന്നുമായി 259 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും 1906900(പത്തൊമ്പത് ലക്ഷത്തി ആറായിരത്തി തൊള്ളായിരം രൂപ ) പിടികൂടിയത്. പാലോട് പ്ലാവറ കടയിൽ വീട്ടിൽ നീലകണ്ഠപിള്ള മകൻ 68വയസ്സുള്ള വിശ്വനാഥൻപിള്ള നടത്തുന്ന NVP സ്റ്റോറിലെയും സമീപത്തുള്ള വീട്ടിലെയും രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന പണവും പുകയില ഉല്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് മുൻപും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളതും, ജയിലിൽ കിടന്നിട്ടുള്ളതുമാണ്. കണ്ടെത്തിയ രൂപയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്
നെടുമങ്ങാട് DySP ജെ. ഉമേഷ്‌ കുമാർ, നാർക്കോട്ടിക് സെൽ DySP പി. അനിൽ കുമാർ എന്നിവരുടെ നിർദ്ദേശാനുസരണം പാലോട് ഇൻസ്‌പെക്ടർ സി. കെ. മനോജ്‌ പാലോട് SI നിസാറുദ്ദീൻ, GSIഭുവനചന്ദ്രൻനായർ , GSIഅൻസാരി, ASI അനിൽ കുമാർ ,വിനീത് .ഷാഡോ ഡാൻസാഫ് SI ഷിബുവിന്റെ നേതൃത്തിൽ ASI മാരായ സുനിലാൽ, സജു, SCPO നെവിൽരാജ്, CPO സതികുമാർ, വിജേഷ് എന്നിവരാണ് റെയ്‌ഡിൽ പങ്കെടുത്തത്.