തിരുവനന്തപുരം: വടക്കേ ഇന്ത്യയില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമം നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പരാതി നല്‍കി. ഇത്തരത്തിലുള്ള പരാമര്‍ശം കുമ്മനം നടത്തിയിട്ടില്ലെന്നു മാത്രമല്ല സംഭവത്തെ അദ്ദേഹം ശക്തിയായി അപലപിക്കുകയാണ് ചെയ്തത്. കുമ്മനത്തിന്റെ വിജയസാധ്യതയെ ബാധിക്കാവുന്ന തരത്തില്‍ ചില തത്പരകക്ഷികള്‍ ഈ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നു. മാത്രമല്ല ഇത് പ്രത്യേക സമുദായാംഗങ്ങളുടെ മനസ്സില്‍ കുമ്മനത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുമെന്നും പരാതിയില്‍ പറയുന്നു. ഈ വ്യാജവാര്‍ത്തയുടെ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.