റെയില്‍പാളങ്ങള്‍ക്കിടയിലും ചുറ്റിലും കരിങ്കല്‍ച്ചല്ലി നിറക്കുന്നതെന്തുകൊണ്ട്?

310
0


റെയില്‍പ്പാതയിലൂടെ ഭാരമേറിയ തീവ ണ്ടികള്‍ തുടര്‍ച്ചയായി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ബല,പ്രതിബലങ്ങളെ ചെറുത്ത് റെയില്‍പാതയുടെ ലവല്‍ തെറ്റാതെ നോക്കാന്‍ കരിങ്കല്‍ച്ചല്ലി സഹായിക്കുന്നു. റെയില്‍ പ്പാളങ്ങള്‍ക്കു കുറുകെ ഘടിപ്പിച്ചിട്ടുള്ള സ്ലീപ്പറുകള്‍ക്കിടയിലേക്ക് കരിങ്കല്‍ ചല്ലി ഇടിച്ച് കയറ്റി ലവലാക്കുകയാണ് പതിവ്. ഈ ലവലിന് മാറ്റം വരുന്നുണ്ടോ എന്ന് കൂടെക്കൂടെ പരിശോധിക്കേണ്ടതാണ്. ആവശ്യമായ സന്ദര്‍ഭത്തില്‍ പാളത്തിനടിയിലേക്ക് കൂടുതല്‍ ചല്ലി ഇടിച്ചു കയറ്റേണ്ടതായും വരും. തീവണ്ടികള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന കുലുക്കത്തെയും ആഘാതങ്ങളെയും ചെറു ക്കാന്‍ കരിങ്കല്‍ ചല്ലിക്ക് കഴിയും എന്നതാണ് ഈ ആവശ്യത്തിന് അതുപയോഗിക്കാന്‍ കാരണം. കരിങ്കല്‍ചല്ലികള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അഗ്നിപര്‍വതങ്ങളില്‍നിന്നുള്ള ലാവയുടെ അവശിഷ്ടങ്ങള്‍ ഇതേ ആവശ്യത്തിന് ഉപയോഗിക്കാറുണ്ട്. റെയില്‍പ്പാതക്കിടയില്‍ ഇപ്രകാരം നിറയ്ക്കുന്ന കരിങ്കല്‍ ചല്ലിക്ക് ‘ബലാസ്റ്റ്’എന്നാണ് പേര്‍ പറയുന്നത്